അമിതവിയര്‍പ്പ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായേക്കാം

ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ കുതിര്‍ന്നുപോകുക, കുളിച്ചിട്ടെന്ന പോലെ ശരീരം വിയര്‍പ്പില്‍ നനയുക തുടങ്ങിയ അവസ്ഥയാകും പിന്നീടുണ്ടാകുക. വിയര്‍പ്പുനാറ്റം കൂടിയാകുമ്പോള്‍ ഇത്തരം രോഗാവസ്ഥയില്‍ കൂടി കടന്നു പോകുന്ന ഒരാള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം.

അമിതവിയര്‍പ്പ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായേക്കാം

വിയര്‍ക്കുന്നതില്‍ എന്താണിത്ര കാര്യമെന്നല്ലേ?

അമിതമായി വിയര്‍ക്കുന്ന രോഗമുള്ളവര്‍ (ഹൈപ്പര്‍ ഹൈഡ്രോസിസ്) സാധാരണക്കാരെക്കാള്‍ അധികമായി ഉല്‍കണ്‌ഠയും വിഷാദവുമുള്ളവര്‍ കൂടിയാണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ചര്‍മ്മരോഗ വിദഗ്ധരുടെ അമേരിക്കന്‍ അക്കാദമിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.

ഹൈപ്പര്‍ഹൈഡ്രോസിസ് ബാധിതരില്‍ 27 ശതമാനം പേരും ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് മാനസികരോഗങ്ങള്‍ക്ക് വഴി തുറക്കും എന്ന് ഇതിനു അര്‍ഥമില്ല. ഹൈപ്പര്‍ ഹൈഡ്രോസിസിന്‍റെ ചികിത്സാവേളയില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ അവര്‍ക്ക് ഒരു മാനസിക വിദഗ്ധന്‍റെ അഭിപ്രായം തേടുന്നതിന് ഈ പഠനം സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.


അമിതമായി വിയര്‍ക്കുന്നതുമായി ബന്ധപ്പെട്ടു ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് രോഗകാരണമായിട്ടാണോ അതോ രോഗലക്ഷണമായിട്ടാണോ എന്ന് ഇനിയും തെളിയേണ്ടതുണ്ട്‌.
പ്രവചനാതീതമായി ശരീരം പൊടുന്നനെ വിയര്‍ക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ഹൈഡ്രോസിസ്.

ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ കുതിര്‍ന്നുപോകുക, കുളിച്ചിട്ടെന്ന പോലെ ശരീരം വിയര്‍പ്പില്‍ നനയുക തുടങ്ങിയ അവസ്ഥയാകും പിന്നീടുണ്ടാകുക. വിയര്‍പ്പുനാറ്റം കൂടിയാകുമ്പോള്‍ ഇത്തരം രോഗാവസ്ഥയില്‍ കൂടി കടന്നു പോകുന്ന ഒരാള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നത് സ്വാഭാവികം. ഇത് മാനസികപ്രശ്നങ്ങള്‍ക്കും വഴി തെളിക്കും. അതിനാല്‍ ഇവരെ ചികിത്സിക്കുന്ന ചര്‍മ്മരോഗ വിദഗ്ധര്‍ ഇവരുടെ മാനസികനിലയെ കുറിച്ചുള്ള റെക്കോര്‍ഡുകള്‍ ഒപ്പം സൂക്ഷിക്കണം.

ദുര്‍ഗ്ഗന്ധനാശിനി, ബോട്ടോകസ് കുത്തിവെപ്പ് എന്നിവയാണ് സാധാരണയായി അമിത വിയര്‍പ്പു നിയന്ത്രണത്തിനു ഉപയോഗിക്കുന്ന ചികിത്സാതന്ത്രങ്ങള്‍. കൈയും കാലും അമിതമായി വിയര്‍ത്തൊഴുകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ വിയര്‍പ്പുഗ്രന്ഥികളില്‍ ഇലക്ട്രിക് സ്റ്റിമുലെഷന്‍ നല്‍കാറുമുണ്ട്.