ക്രിസ്മസ് ആഘോഷങ്ങൾക്ക് വിട, ഇന്ന് വീണ്ടും മൈതാനം ഉണരും

മാഞ്ചസ്റ്റർ യുണൈറ്റഡ്, സണ്ടർലാൻഡിനെയാണ് നേരിടുന്നത്. ആറാം സ്ഥാനത്തുള്ള യുണൈറ്റഡും 18-ആം സ്ഥാനത്തുള്ള സണ്ടർലാൻഡും തമ്മിലുള്ള മത്സരവും രാത്രി 8.30നാണ്.

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിട, ഇന്ന് വീണ്ടും മൈതാനം ഉണരും

ലണ്ടൻ: ക്രിസ്മസ് ആഘോഷരാവുകൾക്ക് ശേഷം പുൽത്തകിടികൾക്ക് ഇന്ന് വീണ്ടും തീപിടിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇന്നു രാത്രി തീപാറും പോരാട്ടങ്ങൾ നടക്കുന്നത്. ആഴ്‌സനലും ചെൽസിയും ലെസ്റ്റർ സിറ്റിയും എവർട്ടനും മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും എല്ലാം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

വാറ്റ്‌ഫോർഡും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം വൈകീട്ട് ആറിന് നടക്കും. പ്രീമിയർ ലീഗ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ആഴ്‌സനലും എട്ടാം സ്ഥാനക്കാരായ വെസ്റ്റ് ബ്രൗണിച്ച് ആൽബിയോണും തമ്മിലുള്ള മത്സരം രാത്രി 8.30നാണ്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ചെൽസി ഇതേസമയം, എ.എഫ്.സി ബേൺമൗത്തിനെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റി, എവർട്ടനെയാണ് നേരിടുക. ലെസ്റ്റർ സിറ്റി പട്ടികയിൽ 15-ആം സ്ഥാനത്താണെങ്കിൽ എവർട്ടൻ പോയിന്റ് നിലയിൽ ഒമ്പതാമതാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, സണ്ടർലാൻഡിനെയാണ് നേരിടുന്നത്. ആറാം സ്ഥാനത്തുള്ള യുണൈറ്റഡും 18-ആം സ്ഥാനത്തുള്ള സണ്ടർലാൻഡും തമ്മിലുള്ള മത്സരവും രാത്രി 8.30നാണ്. ഇതേസമയം തന്നെ സ്വാൻസിയ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെയും നേരിടും.  ഹൾ സിറ്റിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം 10.45നാണ്.