ഇംഗ്ലീഷ് ലീഗ് കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡിനും സതാംപ്റ്റനും ലിവർപൂളിനും ഹൾ സിറ്റിക്കും ജയം

ലീഗ് കപ്പിൽ 13 കളികളിൽ 31 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്തും 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് വീതമുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. 28 പോയിന്റുള്ള ആഴ്‌സനൽ നാലാം സ്ഥാനത്തും 24 പോയിന്റുള്ള ടോട്ടെൻഹാം അഞ്ചാം സ്ഥാനത്തും 20 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്.

ഇംഗ്ലീഷ് ലീഗ് കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡിനും സതാംപ്റ്റനും ലിവർപൂളിനും ഹൾ സിറ്റിക്കും ജയം

ഓൾഡ് ട്രഫോൾഡ്: ഇംഗ്ലീഷ് ലീഗ് കപ്പിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്‌സനലിനെതിരെ സതാംപ്റ്റനും ലീഡ്‌സ് യുണൈറ്റഡിനെതിരെ ലിവർപൂളിനും ന്യൂ കാസിൽ യുണൈറ്റഡിനെതിരെ ഹൾ സിറ്റിക്കും വിജയം.

ഫ്രഞ്ച് മുന്നേറ്റനിരതാരം അന്തോണി മാർഷ്യലിന്റെയും മുൻ സ്വീഡൻ ക്യാപ്റ്റൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെയും ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ജോസ് മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രഫോൾഡിൽ വെസ്റ്റ് ഹാമിനെതിരെ തിളക്കമാർന്ന വിജയം കുറിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചെമ്പടയുടെ വിജയം.


കളിയുടെ തുടക്കം രണ്ടാം മിനുറ്റിൽ തന്നെ ഇബ്രാഹിമോവിച്ചിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ 35-ആം മിനുറ്റിൽ തിരിച്ചടിച്ച് വെസ്റ്റ് ഹാം സമനില പിടിച്ചു. ഫ്‌ളച്ചറായിരുന്നു വെസ്റ്റ് ഹാമിന്റെ സ്‌കോറർ. ഇതോടെ ആദ്യപകുതിക്ക് കളി നിറുത്തുമ്പോൾ മത്സരം 1-1ന് സമനിലയിൽ.

രണ്ടാം പകുതിയിൽ അക്രമണത്തിന് മൂർച്ഛ കൂട്ടി മൗറിഞ്ഞോയുടെ ടീം കളത്തിൽ നിറഞ്ഞു. രണ്ടാം പകുതിയിൽ കളി ആരംഭിച്ച ശേഷം 48-ആം മിനുറ്റിൽ മാർഷ്യൽ തന്റെ ആദ്യ ഗോളും 62-ആം മിനുറ്റിൽ രണ്ടാം ഗോളും നേടി. കളി നിറുത്തുന്നതിന് മുൻപുള്ള ഇൻജ്വറി ടൈമിൽ ഇബ്രാഹിമോവിച്ച് കൂടി ഡബിൾ തികച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം.

ആഴ്‌സനലിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സതാംപ്റ്റൻ വിജയിച്ചത്. ക്ലാസിയുടെയും(13-ആം മിനുറ്റിൽ) ബെർട്രാൻഡിന്റെയും (38-ആം മിനുറ്റിൽ) ഗോളിലാണ് സതാംപ്റ്റൻ വിജയം കുറിച്ചത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ ലിവർപൂളിന്റെ വിജയവും ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 76-ആം മിനുറ്റിൽ ഒറിജിയും 81-ആം മിനുറ്റിൽ വുഡ്‌ബേണും നേടിയ ഗോളിലായിരുന്നു ലിവർപൂളിന്റെ ജയം.

നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഹൾ സിറ്റി വിജയം കുറിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ നേടാത്തതിനെ തുടർന്ന് അധികസമയത്തേക്ക് നീണ്ട കളിയിൽ 98-ആം മിനുറ്റിൽ ഹൾ സിറ്റിക്ക് വേണ്ടി സ്‌നോഡ്ഗ്രാസ് ആദ്യം ഗോൾ നേടി. ആവേശകരമായ മത്സരത്തിൽ ഒരു മിനുറ്റിനകം ഡയമിയിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചതോടെ അധികസമയത്ത് 1-1 എന്ന നിലയിൽ സമനില. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 3-1ന് ഹൾ സിറ്റി വിജയിക്കുകയായിരുന്നു.

ലീഗ് കപ്പിൽ 13 കളികളിൽ 31 പോയിന്റുള്ള ചെൽസി ഒന്നാം സ്ഥാനത്തും 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് വീതമുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. 28 പോയിന്റുള്ള ആഴ്‌സനൽ നാലാം സ്ഥാനത്തും 24 പോയിന്റുള്ള ടോട്ടെൻഹാം അഞ്ചാം സ്ഥാനത്തും 20 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്.

Read More >>