സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

എന്നാൽ റെയ്ഡിൽ ക്രമക്കേട് കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല.

സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

കണ്ണൂര്‍: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ്, സിബിഐ റെയ്ഡ്. കണ്ണൂര്‍,മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന.

കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ രാവിലെ 10 മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. എന്നാൽ റെയ്ഡിൽ ക്രമക്കേട് കണ്ടെത്താൻ  അന്വേഷണ സംഘത്തിനായില്ല.

ബാങ്കുകളിലെ നിക്ഷേപം പരിശോധിക്കുന്നതിനാണ് റെയ്ഡ്. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് തുടർച്ചയാണ് ഈ റെയ്ഡ്.

Read More >>