ചെറുവള്ളി എസ്റ്റേറ്റിലെ സമരം ശക്തമാകുന്നു;  തന്ത്രങ്ങൾ മെനഞ്ഞു മാനേജ്മെന്റും ....

എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു സ്ഥിരം തൊഴിലാളിക്ക് 375 രൂപയാണ് കൂലി കിട്ടുന്നത്. സൂപ്പർവൈസർ തസ്തികയിൽ ജോലിക്കു കയറുന്നവരുടെ വേതനം 200 രൂപ മാത്രമാണ് .

ചെറുവള്ളി എസ്റ്റേറ്റിലെ സമരം ശക്തമാകുന്നു;  തന്ത്രങ്ങൾ മെനഞ്ഞു മാനേജ്മെന്റും ....

 എരുമേലി : കെ പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തി വരുന്ന സമരം സംഘർഷത്തിലേയ്ക്ക് .  ഇരുപതു ശതമാനം ബോണസ് ആവശ്യപ്പെട്ടു സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി  തീരുമാനം .2014 - 2015 -ൽ ലഭിച്ച ഇരുപതു ശഥമാനം ബോണസിന് ഇക്കുറിയും അർഹതയുണ്ടെന്നും ആ തുക മാത്രമേ തങ്ങൾ ആവശ്യപ്പെട്ടുള്ളു എന്നും നേതാക്കൾ പറയുന്നു. ഈ ന്യായമായ അവകാശത്തിനു വേണ്ടി സമരം തുടങ്ങിയ തൊഴിലാളികളിൽ ഒൻപതു പേരെ അകാരണമായി സസ്‌പെൻഡ് ചെയ്തു . മൂന്നു പേരെ കള്ളക്കേസിൽ  കുടുക്കി  അറസ്റ്റു   ചെയ്യിച്ചു. എന്നാൽ മാനേജരുടെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന മാനേജ്മെന്റിന്റെ പരാതിയുടെ പേരിലാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്നു മണിമല സി ഐ  ഇപി റെജി നാരദാ ന്യൂസിനോട് പറഞ്ഞു .കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സിഐടിയു  പ്രവർത്തകനായ ഉത്തമൻ ബിഎംഎസ് പ്രവർത്തകരായ മനോജ്, പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായതു.


 പുലർച്ച മൂന്നു മണി   വരെ നടത്തിയ ചർച്ചയിലും പ്രവർത്തകരുടെ മോചനം സാധ്യമാകാത്ത സാഹചര്യത്തിൽ തൊഴിലാളികൾ എരുമേലി റാന്നി റോഡ് ഉപരോധിച്ചത് ശബരിമല തീർത്ഥാടകരെയും മണിക്കൂറുകളോളം വലച്ചു. കൂടുതൽ പോലീസ് എത്തിയാണ് ഉപരോധം നടത്തിയവരെ നീക്കം ചെയ്തത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് . കസ്റ്റഡിയിലെടുത്ത മൂന്നു പേരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ഇതിനെ തുടർന്ന്  ആകെയുള്ള 319  തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്.


എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു സ്ഥിരം തൊഴിലാളിക്ക് 375 രൂപയാണ് കൂലി കിട്ടുന്നത്. സൂപ്പർവൈസർ തസ്തികയിൽ ജോലിക്കു കയറുന്നവരുടെ വേതനം 200 രൂപ മാത്രമാണ് . ഈ തുകകൊണ്ടെങ്ങനെ ജീവിക്കുമെന്നൊരു സ്ത്രീ തൊഴിലാളി ചോദിക്കുന്നു. തങ്ങളുടെ എല്ലാ അവകാശങ്ങളും മാനേജ്മെന്റ് കവരുകയാണ്. ഇ എസ് ഐ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു.  തോട്ടത്തിനുള്ളിലെ കത്തോലിക്കാ പള്ളിയുടെ സെമിത്തേരി  മുള്ളുവേലി ഉപയോഗിച്ച് അടച്ചു കെട്ടി. എന്തെങ്കിലും തരത്തിൽ പ്രതികരിക്കുന്നവർക്കെതിരെ പോലീസിൽ പരാതി കൊടുത്തു കള്ളക്കേസിൽ കുടുക്കുന്നു .
 പ്രധാന വർത്തമാന പത്രങ്ങളിൽ നിരന്തരം വാർത്തകൾ കൊടുത്തിട്ടും  തങ്ങളുടെ വാർത്തകൾ വരാറില്ല. അതുകൊണ്ടു തന്നെ ആ പത്രങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സമരക്കാർ. ഇപ്പോൾ ഒരു പത്രപ്രവർത്തകനും സമര ഭൂമിയിൽ പ്രവേശനമില്ല. വാർത്ത നിഷേധത്തിന്റെ പേരിൽ ആളറിയാതെ നാരദാ ലേഖകനും തൊഴിലാളി രോഷം നന്നായറിഞ്ഞു. സമരം പതിനഞ്ചു ദിവസം കടക്കുമ്പോൾ പശുവിനെയും ആടിനെയും വളർത്തിയിരുന്നവർ മറ്റു മാർഗമില്ലാതെ അവയെ കിട്ടുന്ന വിലക്ക് വിൽക്കാൻ തുടങ്ങിയിരിക്കുന്നു. സമരപ്പന്തലിനടുത്തു കഞ്ഞിയും പുഴുക്കുമുണ്ടാക്കി കഴിച്ചാണ് അവർ വിശപ്പടക്കുന്നത്.Read More >>