സംസ്ഥാനത്തു വരള്‍ച്ച രൂക്ഷം; വൈദ്യുതി നിരക്കു കൂട്ടാനുള്ള നീക്കവുമായി വൈദ്യുതിബോര്‍ഡ്

സംസ്ഥാനത്തു വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കണമെന്നു ശുപാര്‍ശയിലുണ്ട്. അതേസമയം, 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരണമെന്നും ശുപാര്‍ശയില്‍ വ്യക്തമാ്കുന്നു.

സംസ്ഥാനത്തു വരള്‍ച്ച രൂക്ഷം; വൈദ്യുതി നിരക്കു കൂട്ടാനുള്ള നീക്കവുമായി വൈദ്യുതിബോര്‍ഡ്

സംസ്ഥാനത്തു വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു സൂചന. വൈദ്യുതി യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തു വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കണമെന്നു ശുപാര്‍ശയിലുണ്ട്. അതേസമയം, 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരണമെന്നും ശുപാര്‍ശയില്‍ വ്യക്തമാ്കുന്നു.

തുലാവര്‍ഷം കൂടി ചതിച്ചതോടെ സംസ്ഥാനത്തു വരള്‍ച്ച രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. അണക്കെട്ടുകളിലെ സംഭരണശേഷിയുടെ പകുതി പോലും വെള്ളമില്ല. പ്രസ്തുത സാഹചര്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നു റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കുന്നു.

Read More >>