മാവോയിസ്റ്റ് ചമഞ്ഞു വൃദ്ധ ദമ്പതികളെ കെട്ടിയിട്ടു പതിനൊന്നു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കവർച്ച നടത്തിയവരുടെ കയ്യിൽ തോക്കുണ്ടായിരുന്നു എന്ന് ദമ്പതികൾ പോലീസിനു മൊഴി നൽകി

മാവോയിസ്റ്റ് ചമഞ്ഞു വൃദ്ധ ദമ്പതികളെ കെട്ടിയിട്ടു പതിനൊന്നു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കോഴിക്കോട്: മാവോയിസ്റ്റ് ചമഞ്ഞ് വൃദ്ധദമ്പതികളെ കെട്ടിയിട്ട സംഘം വീട്ടിലുണ്ടായിരുന്ന പതിനൊന്നു പവനുമായി കടന്നുകളഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മലയോര മേഖലയായ കോടഞ്ചേരി മുറമ്പാത്തിക്കുന്നില്‍ പയ്യാനിക്കുഴിപ്പില്‍ ആഗ്‌സ്തി(76), ഭാര്യ ഗ്രേസി(70)
എന്നിവരെ കെട്ടിയിട്ടാണ് വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ കവര്‍ച്ച നടന്നത്.

ഇരുവരും വീട്ടില്‍ സീരിയല്‍ കണ്ടിരിക്കുന്നതിനിടെയാണ് മൂന്നംഗസംഘമെത്തിയതത്രെ. മാവോയിസ്റ്റുകളാണെന്നും പണവും സ്വര്‍ണ്ണവും അരിയും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നതായും ആഗസ്തി പൊലീസിന് മൊഴി നല്‍കി. വടകര റൂറല്‍ എസ്പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Story by
Read More >>