സമരം അവസാനിച്ചതോടെ ഈഫല്‍ ഗോപുരം ഇനി സന്ദര്‍ശകരെ സ്വീകരിക്കും

മാനേജ്മെന്റ്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 300 ഓളം തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.

സമരം അവസാനിച്ചതോടെ ഈഫല്‍ ഗോപുരം ഇനി സന്ദര്‍ശകരെ സ്വീകരിക്കും

പാരിസ്: അഞ്ചു ദിവസം നീണ്ടു നിന്ന തൊഴിലാളി സമരത്തിനു ശേഷം ഈഫല്‍ ഗോപുരംവീണ്ടും തുറന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം, ഞായറാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി ഗോപുരം തുറന്നു കൊടുത്തത്.

മാനേജ്മെന്റ്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 300 ഓളം തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.

ജോലിയുടെ സ്വഭാവമോ ജോലി സമയമോ സംബന്ധിച്ച തര്‍ക്കങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചിരുന്നില്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നയപരമായ സമീപനത്തിലായിരുന്നു മാനേജ്മെന്റുമായി തൊഴിലാളികള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായത്.


117 വര്‍ഷം പഴക്കുമുള്ള ഗോപുരത്തിന്റെ പെയിന്റിങ് ജോലി ഇപ്പോള്‍ നടന്നു വരികയാണ്. പെയിന്റിലടങ്ങിയ ലെഡിന്റെ അംശം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തൊഴിലാളികളുടെ ആശങ്കയും മാനജ്മെന്റ്റ് ഇക്കാര്യത്തില്‍ സ്വീകരിച്ച നയവുമാണ് സമരത്തിലേക്ക് നീണ്ടത്. സമരം അവസാനിച്ചതോടെ ഇനി ഈഫല്‍ ഗോപുരം സന്ദര്‍ശകരെ സ്വീകരിക്കും

പ്രതിവര്‍ഷം 6 മില്യണ്‍ സന്ദര്‍ശകര്‍ ഈഫല്‍ ഗോപുരം കാണാന്‍ എത്താറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ക്രിസ്തുമസ് ദിവസങ്ങളില്‍ മാത്രം പ്രതിദിനം ഇരുപതിനായിരം ആളുകള്‍ ഈ ഗോപുരം സന്ദര്‍ശിച്ചിട്ടുണ്ട്.

Read More >>