ദുബായ് പോലീസ് ഇപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ടാണ്...

2.8 ലക്ഷം ഇടപാടുകളാണ് ദുബായ് പൊലീസ് ആപ്പ് മുഖേന മാത്രം 2016ൽ നടന്നത്. ഇതില്‍ 1.18 ലക്ഷം ഉപയോഗവും പിഴയിനത്തില്‍ ഉള്ളതായിരുന്നു.

ദുബായ് പോലീസ് ഇപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ടാണ്...

ദുബായ് പോലീസ് പുറത്തിറക്കിയ പുതുക്കിയ സ്മാർട്ട് ആപ്പില്‍ 125ലേറെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമീപമുള്ള ആശുപത്രികള്‍, പൊലീസ് സ്റ്റേഷന്‍ മറ്റ് സേവന കേന്ദ്രങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പരുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും.

ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് ലഭ്യമാകുന്നതാണ്.


2.8 ലക്ഷം ഇടപാടുകളാണ് ദുബായ് പൊലീസ് ആപ്പ് മുഖേന മാത്രം 2016ൽ നടന്നത്. ഇതില്‍ 1.18 ലക്ഷം ഉപയോഗവും പിഴയിനത്തില്‍ ഉള്ളതായിരുന്നു.

കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ഉപയോഗിക്കാനാവുന്ന കീബോര്‍ഡും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമുള്ള കീബോര്‍ഡും ഈ ആപ്പിള്‍ ലഭ്യമാണ്.

ദുബായ് പൊലീസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്ത് വിവരങ്ങളും ചിത്രങ്ങളും കൈമാറാനുമുള്ള സൗകര്യങ്ങളും ഈ ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ദുബായ് പോലീസ് സേനയെ കൂടുതല്‍ ജനകീയമാക്കാനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടാനും ഈ ആപ്പ് കൊണ്ട് സാധിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story by
Read More >>