കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുന്നിന്റെ അലര്‍ജിയായിരുന്നു പ്രശ്‌നമായിരുന്നത്.

കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ദഹനകുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുന്നിന്റെ അലര്‍ജിയായിരുന്നു പ്രശ്‌നമായിരുന്നത്. തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ച്ചകളും ഒഴിവാക്കി വീട്ടില്‍ വിശ്രമത്തിലായിരുന്നു കരുണാനിധി.

Read More >>