നോട്ട് അസാധുവാക്കല്‍ വിഷയം ഇന്നു പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കും; തൃണമൂല്‍ കുത്തിയിരിപ്പു സമരത്തിന്

സഭയിൽ നടത്തുന്ന പ്രതിഷേധത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. ചര്‍ച്ച ആരംഭിച്ചാല്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പു സമരം നടത്താനാണ് തൃണമൂല്‍ അംഗങ്ങളുടെ തീരുമാനം.

നോട്ട് അസാധുവാക്കല്‍ വിഷയം ഇന്നു പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കും; തൃണമൂല്‍ കുത്തിയിരിപ്പു സമരത്തിന്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തുന്ന പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി പ്രതിപക്ഷാംഗങ്ങള്‍. വിഷയത്തില്‍ ഇരു സഭകളിലും ഇന്നു ചര്‍ച്ച നടന്നേക്കും. ചോദ്യോത്തര വേളയില്‍ത്തന്നെ ചര്‍ച്ച തുടങ്ങാനുള്ള സ്പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ തുടക്കത്തില്‍ നന്നെ അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് അനുവദിക്കാനാണ് സാധ്യത.


എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. ചര്‍ച്ച ആരംഭിച്ചാല്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പു സമരം നടത്താനാണ് തൃണമൂല്‍ അംഗങ്ങളുടെ തീരുമാനം.

പ്രധാനമന്ത്രി സംസാരിക്കാതെ പ്രതിഷേധത്തില്‍ നിന്നു പിന്നോട്ടില്ലെന്നും തൃണമൂല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംഎല്‍എമാര് പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു.

അതേ സമയം തുടര്‍ച്ചയായി സഭ തടത്തുന്ന പ്രതിപക്ഷാംഗങ്ങളുടെ നടപടിയെ വിമര്‍ശിച്ച് ഇന്നലെ രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. അംഗങ്ങള്‍ സഭാ നടപടി തടസപ്പെടുത്തുന്നത് സ്ഥിരമാക്കിയിരിക്കുകയാണെന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ വിമര്‍ശനം.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണം എ്ന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Read More >>