ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍

2011 ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇതിന്റെ പേരില്‍ പലരില്‍ നിന്നായി 40 ലക്ഷം മുതല്‍ ഒരു കോടി വരെ വാങ്ങി. പണി പൂര്‍ത്തിയാക്കി ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം.

ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നു വാഗ്ദ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ചലച്ചിത്ര താരം ധന്യമേരി വര്‍ഗീസ് ഉള്‍പ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ധന്യ മേരി വര്‍ഗീസ്, ഭര്‍ത്താവും നടനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് ഡയറക്ടറുമായ ജോണ്‍, സഹോദരന്‍ സാമുവല്‍ എന്നിവരാണ് അറസ്റ്റിലായത്. നാഗര്‍കോവിലില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.


ഭര്‍തൃ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയായിരുന്നു ധന്യ മേരി വര്‍ഗീസ് സിനിമാ താരമെന്ന പ്രതിച്ഛായ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജോണിന്റെ പിതാവ് ജേക്കബിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ഇടപാടുകാരെ ഇത്തരത്തില്‍ കബളിപ്പിച്ചുവെന്നാരോപിച്ച് കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ കേസ് എടുത്തത്. 80 ഓളം പേരാണ് ഇവര്‍ക്കെതിരെ രേഖാ മൂലം പരാതി നല്‍കിയത്.

2011 ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇതിന്റെ പേരില്‍ പലരില്‍ നിന്നായി 40 ലക്ഷം മുതല്‍ ഒരു കോടി വരെ വാങ്ങി. പണി പൂര്‍ത്തിയാക്കി ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ നിക്ഷേപകര്‍ പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു

Read More >>