നദീറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ലോക്‌നാഥ് ബഹ്‌റ; കസ്റ്റഡിയിലെടുത്തത് സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍

നദീറിനെ കസ്റ്റഡിയിലെടുത്തത് സംശയത്തിന്റെ പേരിലാണ്. ചോദ്യം ചെയ്തതില്‍ നിന്നും തെളിവൊന്നും ലഭിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

നദീറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ലോക്‌നാഥ് ബഹ്‌റ; കസ്റ്റഡിയിലെടുത്തത് സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍

നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

നദീറിനെ കസ്റ്റഡിയിലെടുത്തത് സംശയത്തിന്റെ പേരിലാണ്. ചോദ്യം ചെയ്തതില്‍ നിന്നും തെളിവൊന്നും ലഭിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

ദേശീയഗാന വിവാദത്തില്‍ അറസ്‌റ്റിലായി ചികിത്സയില്‍ കഴിയുന്ന നോവലിസ്‌റ്റ്‌ കമല്‍ സി ചമറയ്‌ക്കൊപ്പം കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നില്‍ക്കുമ്പോഴാണ്‌ നദിയെ പൊലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്‌. തുടര്‍ന്ന്‌ ആറളം പൊലീസിന്‌ കൈമാറിയിരുന്നു. ആറളത്ത്‌ മാവോയിസ്‌റ്റുകള്‍ക്കൊപ്പം നദിയെ കണ്ടതായി കോളനിവാസികള്‍ മൊഴി നല്‍കിയെന്നാരോപിച്ചാണ്‌ പൊലീസ്‌ നടപടി.


ആറളത്ത്‌ ഏഴു മാവോയിസ്‌റ്റുകള്‍ കാട്ടുതീ പ്രസിദ്ധീകരണം വിതരണം ചെയ്‌തതില്‍ സംഘത്തില്‍ നദി ഉണ്ടായിരുന്നെന്നാണ്‌ പൊലീസ്‌ ഭാഷ്യം. നദിക്കെതിരെ പൊലീസ്‌ യുഎപിഎ ചുമത്തിയിരുന്നു. സോഷ്യല്‍മീഡിയകളിലൂടെയുള്‍പ്പെടെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ നദിയെ പൊലീസ്‌ തെളിവില്ലെന്ന്‌ പറഞ്ഞ്‌ വിട്ടയച്ചത്‌. വി എസ്‌ അച്യുതാനനന്ദനും പിന്നീട്‌ കോടിയേരി ബാലകൃഷ്‌ണനും പൊലീസ്‌ നടപടിക്കെതിരെ രംഗത്ത്‌ വന്നിരുന്നു. യുഎപിഎ സാധാരണ ജനങ്ങള്‍ക്ക്‌ നേരെ പ്രയോഗിക്കാനുള്ള നിയമമല്ലെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.

Read More >>