ശ്രദ്ധിച്ചു വേണം വകുപ്പുകള്‍ ചാര്‍ജ് ചെയ്യാനെന്നു പോലീസിന് ഡിജിപിയുടെ നിര്‍ദേശം

യുഎപിഎ, രാജ്യദ്രോഹകുറ്റം തുടങ്ങിയവയിൽ എഫ്ഐആർ തയ്യാറാക്കുന്നതിന് മുൻപ് ശക്തമായതും നില നിൽക്കുന്നതുമായ തെളിവുകൾ ഉണ്ടെന്നു ഉറപ്പു വരുത്തുകയും ഇവയില്‍ നിർബന്ധമായും ജില്ലാ പോലീസ് ഓഫീസറിന്റെ അനുമതി വാങ്ങുകയും വേണം.

ശ്രദ്ധിച്ചു വേണം വകുപ്പുകള്‍ ചാര്‍ജ് ചെയ്യാനെന്നു പോലീസിന് ഡിജിപിയുടെ നിര്‍ദേശം

ഇനി മുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും വകുപ്പുകൾ ചുമത്തുന്നതിലും അതീവ ശ്രദ്ധയുണ്ടാകണമെന്നു ഡിജിപി ലോക് നാഥ് ബെഹ്റ പോലീസ് സേനയ്ക്ക് നല്‍കിയ പുതിയ മാർഗനിർദ്ദേശത്തില്‍ പറയുന്നു.

യുഎപിഎ, രാജ്യദ്രോഹകുറ്റം തുടങ്ങിയവയിൽ എഫ്ഐആർ തയ്യാറാക്കുന്നതിന് മുൻപ് ശക്തമായതും നിലനിൽക്കുന്നതുമായ തെളിവുകൾ ഉണ്ടെന്നു ഉറപ്പു വരുത്തുകയും ഇവയില്‍ നിർബന്ധമായും ജില്ലാ പോലീസ് ഓഫീസറിന്റെ അനുമതി വാങ്ങുകയും വേണം.

കൂടാതെ ഈ വകുപ്പുകൾ

എപ്പോഴെല്ലാം ചുമത്താമെന്നുള്ള ബോധവൽക്കരണ പരിപാടികൾ ഡി.വൈ.എസ്.പി/എസ്.പി തല ഉദ്യോഗസ്ഥർക്ക് റേഞ്ച് ഐ.ജിമാർ ക്രമീകരിക്കണം.


അറസ്റ്റു വേണ്ടി വരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ വിവിധ സര്‍ക്കുലറുകളും കോടതി നിര്‍ദേശങ്ങളും നിലവിലുണ്ട്. ഇവ പാലിച്ചു വേണം അറസ്റ്റ് നടത്താന്‍

എസ്.ഐ അന്വേഷണം നടത്തുന്ന കേസിൽ സി.ഐയുമായി ആലോചിച്ചു വേണം വകുപ്പും സെക്ഷനും നിർണ്ണയിക്കേണ്ടത്. ഡി.വൈ.എസ്.പി, സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം മുതലായവർ അന്വേഷണം നടത്തുമ്പോഴും അവരുമായി കൂടിയാലോചിച്ചു മാത്രം എഫ്.ഐ.ആർ തയ്യാറാക്കുക.

സി.ഐ മുതൽ ഉന്നത തസ്തിക വഹിക്കുന്നവരോട് ഉപദേശം തേടാതെ ഒരു കേസും രജിസ്റ്റർ ചെയ്യരുതെന്നും ബെഹ്റ നിർദ്ദേശിക്കുന്നു.

ഈയിടെ രജിസ്റ്റർ ചെയ്ത പല കേസുകളിലും മതിയായി ശ്രദ്ധ പുലർത്താതെയാണ് വകുപ്പുകൾ ചാർജ്ജ് ചെയ്തിരിക്കുന്നത് എന്നും ഡിജിപി പറയുന്നുണ്ട്.Read More >>