രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം; പഴയനോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ ആദായ നികുതിയിലും ഇളവ്

പഴയ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും പൊതുജനം അനുഭവിക്കുന്ന യാതൊരു ബുദ്ധിമുട്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകില്ല. 20,000നു താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ഉറവിടം കാണിക്കേണ്ടതില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം; പഴയനോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍  ആദായ നികുതിയിലും ഇളവ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധിച്ച നോട്ടുകളുടെ നിക്ഷേപത്തില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയ വ്യക്തമാക്കി.

പഴയ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും പൊതുജനം അനുഭവിക്കുന്ന യാതൊരു ബുദ്ധിമുട്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകില്ല. 20,000നു താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ഉറവിടം കാണിക്കേണ്ടതില്ല. സംഭാവന നല്‍കുന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിച്ചാല്‍ മതിയാവും.

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ നികുതിയില്ലാതെ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. എന്നാല്‍ ഇത് ഏതെങ്കിലും വ്യക്തികളുടെ പേരിലാണെങ്കില്‍ സ്രോതസ് കാണിക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു. 1961ലെ ആദായനികുതി വകുപ്പിലെ 13 എ വകുപ്പനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പാദ്യത്തിന് നികുതി ഇളവ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം പറുപ്പെടുവിച്ചിരിക്കുന്നത്.

Read More >>