നോട്ടു പിൻവലിക്കൽ; നിയന്ത്രണങ്ങൾ നീട്ടണമെന്നു ബാങ്കുകൾ

പിൻവലിച്ച നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 30ന് അവസാനിക്കും. ഈ അവസരത്തിൽ നിയന്ത്രണം എടുത്തുമാറ്റിയാൽ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ബാങ്കുകൾ ധനമന്ത്രാലയത്തെ സമീപിച്ചത്.

നോട്ടു പിൻവലിക്കൽ; നിയന്ത്രണങ്ങൾ നീട്ടണമെന്നു ബാങ്കുകൾ

ന്യൂഡല്‍ഹി: നോട്ടു പിൻവലിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നതിനെതിരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഡിസംബർ 30നു ശേഷവും നീട്ടണമെന്നു ബാങ്കുകൾ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ആവശ്യത്തിനു നോട്ടുകളില്ലാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരണനാവശ്യപ്പെടാനുള്ള കാരണം.

പിൻവലിച്ച നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 30ന് അവസാനിക്കും. ഈ അവസരത്തിൽ നിയന്ത്രണം എടുത്തുമാറ്റിയാൽ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് നിയന്ത്രണം തുടരണമെന്ന ആവശ്യവുമായി ബാങ്കുകൾ ധനമന്ത്രാലയത്തെ സമീപിച്ചത്. ദിവസം 2,500 രൂപ മാത്രമാണ് ഇപ്പോൾ ഒരാൾക്ക് പിൻവലിക്കാനാവുക. ആഴ്ചയിൽ 24,000 രൂപ ആഴ്ചയിൽ പിൻവലിക്കാനാവും.


ബാങ്കുകളുടെ ആവശ്യം വെള്ളിയാഴ്ച ധനമന്ത്രാലയം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നോട്ടുകളുടെ ലഭ്യതയുടെ അടിസ്ഥാനത്തിലാവും തീരുമാനം. അതേസമയം 500 രൂപാ നോട്ടുകളുടെ ലഭ്യതക്കുറവ് ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 500 രൂപാ നോട്ടുകൾ വിപണിയിൽ സുലഭമാകുന്നതോടെ വ്യാപാരികളടക്കമുള്ളവർ ചെറു നോട്ടുകൾ പിടിച്ചുവയ്ക്കുന്നത് കുറയാനിടയുണ്ട്.