നോട്ടുനിരോധനം മൂലം ഇന്ത്യന്‍സാമ്പത്തിക മേഖലയ്ക്കുണ്ടായത് വന്‍ ആഘാതമാണെന്നു ഗീതാ ഗോപിനാഥ്

പ്രസ്തുത നടപടി കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പിടിക്കാനാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അതി നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒഴിവാക്കിക്കൊണ്ടുതന്നെ കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പുറത്ത് കൊണ്ട് സര്‍ക്കാരിനു സാധിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നോട്ടുനിരോധനം മൂലം ഇന്ത്യന്‍സാമ്പത്തിക മേഖലയ്ക്കുണ്ടായത് വന്‍ ആഘാതമാണെന്നു ഗീതാ ഗോപിനാഥ്

നോട്ടുനിരോധനം മൂലം ഇന്ത്യന്‍സാമ്പത്തിക മേഖലയില്‍ വന്‍ ആഘാതമാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് യൂണിവഴ്‌സിറ്റി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ഗീത ഗോപിനാഥ്. യാതൊരുവിധ പ്രയോജനങ്ങളും ഈ നടപടികൊണ്ടുണ്ടായിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിഎന്‍ബിസി ടിവി ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗീത ഗോപിനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യത്ത് കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ വരുന്നതിനോടു യോജിക്കുന്നുവെന്നും എന്നാല്‍ അതിനായി ഒരു അര്‍ധരാത്രി 500,1000 നോട്ടുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി തികച്ചും ബുദ്ധിശൂന്യമായ നീക്കമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം മൂലം എന്തെങ്കിലും ആനൂകൂല്യങ്ങള്‍ ലഭിച്ചതായി വിശ്വസിക്കുന്നില്ല. എന്നാല്‍ ചെലവുകളും ആഘാതങ്ങളും ജനങ്ങള്‍ക്കു വലിയ രീതിയില്‍ അനുഭവപ്പെടുന്നുണ്ട്- ഗീതാ ഗോപിനാഥ് പറഞ്ഞു. പ്രസ്തുത നടപടി കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പിടിക്കാനാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അതി നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒഴിവാക്കിക്കൊണ്ടുതന്നെ കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പുറത്ത് കൊണ്ട് സര്‍ക്കാരിനു സാധിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നോട്ടു നിരോധനം 1000 രൂപയില്‍ മാത്രമായി ചുരുക്കിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ലഘൂകരിക്കാമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കറന്‍സി പിന്‍വലിക്കല്‍ തീരുമാനം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനം വരെ ഇടിവിന് കാരണമാകുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ തീരുമാനം വളരെ അധികം ശ്രദ്ധിക്കുന്നുണ്ടെ്‌നും അവര്‍ അഭിപ്രായപ്പെട്ടു.

Read More >>