നോട്ടു നിരോധനത്തെ ചോദ്യം ചെയ്തു രാഹുൽ ശരിയായ രാഷ്ട്രീയ പാതയിലേക്ക്

ഡിസംബർ 30ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഒരുദിവസം മാത്രം ശേഷിച്ചിക്കെ സർക്കാരിന്റെ വാഗ്ദാനം കപടമാണെന്നു തെളിഞ്ഞിരിക്കുകയാണ്. കാരണം നോട്ടു നിരോധനം മുതലുള്ള പ്രതിസന്ധിക്ക് ഇപ്പോഴും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിന് ഒറ്റ ദിവസംകൊണ്ടെങ്ങനെ സർക്കാരിനു പരിഹാരം കാണാൻ കഴിയുമെന്ന ചോദ്യമാണ് ഇപ്പോൾ ഓരോ പൗരന്റെയുള്ളിലും. അതും 2000 നോട്ടുപയോഗിച്ച്.

നോട്ടു നിരോധനത്തെ ചോദ്യം ചെയ്തു രാഹുൽ ശരിയായ രാഷ്ട്രീയ പാതയിലേക്ക്

കഴിഞ്ഞ ചെവ്വാഴ്ച്ച പ്രതിപക്ഷ പാർട്ടികളുടെ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി മോദിയോടായി പ്രസക്തമായൊരു ചോദ്യം ഉന്നയിച്ചു.

നോട്ട് നിരോധനു പിന്നിലെ പ്രരണയെന്താണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണം. നോട്ടു നിരോധനം ദുരിതത്തിലാക്കിയവർക്കുവേണ്ടി താങ്കളെന്താണ് ചെയ്യാനുദ്ദേശിക്കുന്നത്.

ഇതായിരുന്നു ചോദ്യം.

കള്ളപ്പണം കണ്ടെത്താനും കള്ള നോട്ടു വേട്ടയ്ക്കുമെന്ന പേരിലുമാണ് നോട്ടു നിരോധനം മോദി സർക്കാർ നടപ്പിലാക്കിയത്. എന്നാലിപ്പോൾ പണ രഹിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുവേണ്ടിയാണു നോട്ടു നിരോധനം നടപ്പിലാക്കിയതെന്നാണ് മോദി സർക്കാരിന്റെ  വാദം.

രാഹുൽ ഗാന്ധിയുടെ ചോദ്യത്തിലെ പ്രസക്തമായ രണ്ടാം ഭാഗമിതാണ്, നോട്ട് നിരോധനം കഷ്ട്ടത്തിലാക്കിയ ജനങ്ങൾക്കുവേണ്ടി എന്തു തരത്തിലുള്ള നഷ്ടപരിഹാരമാകും സർക്കാർ നൽകുക? നോട്ടില്ലായ്മയെത്തുടർന്നു മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയിൽ എന്ന് പണമെത്തുമെന്ന് സർക്കാരിന് കൃത്യമായ തിയതി നിശ്ചയിക്കാനോ ഉറപ്പിക്കാനോ കഴിഞ്ഞിട്ടുണ്ടോ?

ഡിസംബർ 30ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഒരുദിവസം മാത്രം ശേഷിച്ചിക്കെ സർക്കാരിന്റെ വാഗ്ദാനം കപടമാണെന്നു തെളിഞ്ഞിരിക്കുകയാണ്. കാരണം നോട്ടു നിരോധനം മുതലുള്ള പ്രതിസന്ധിക്ക് ഇപ്പോഴും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിന് ഒറ്റ ദിവസംകൊണ്ടെങ്ങനെ സർക്കാരിനു പരിഹാരം കാണാൻ കഴിയുമെന്ന ചോദ്യമാണ് ഇപ്പോൾ ഓരോ പൗരന്റെയുള്ളിലും. അതും 2000 നോട്ടുപയോഗിച്ച്.

എന്നാൽ നോട്ടു നിരോധനത്തെ എതിർക്കുന്നത് കോൺഗ്രസ് സ്വയം തകർച്ച ഏറ്റുവാങ്ങുന്നതിന് സമാനമാണ്. കാരണം, നോട്ടു നിരോധനത്തിനു പിന്നിൽ കള്ളപ്പണം തടയുകയെന്ന ശുദ്ധമായ ലക്ഷ്യമാണെങ്കിൽ അത് കോൺഗ്രസിനു വീപരീത ഫലമാകും ചെയ്യുക. മോദിയെ എതിർക്കുന്നവരും വിമർശിക്കുന്നവരും നോട്ടു നിരോധനത്തിന്റെ ഉദ്ദേശ ശുദ്ധിയോട് അനുഭാവം പ്രകടിപ്പിച്ചു. ഒപ്പം പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നോട്ടു നിരോധനം വഴി നികുതി വരുമാനം യഥാവിധി സർക്കാർ ഖജനാവിലെത്തിയാൽ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെട്ടേക്കാം.

നികുതി കൃത്യതയോടെ സർക്കാരിലെത്തിച്ചേരുന്ന അവസ്ഥ ഇനിയുണ്ടായേക്കാം. ഡിജിറ്റൽ പണമിടപാട് അതിനു സഹായിക്കുമെന്നാണ് കരുതുന്നത്. നോട്ട് നിരോധനം പ്രത്യക്ഷത്തിൽ നല്ല നീക്കമാണെങ്കിലും ആ ആശയം കൃത്യതയോടെ നടപ്പാക്കാനായില്ല.

രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പക്വതയുള്ള രാഷ്ട്രീയ നേതാവായി അവതരിക്കാനുള്ള ഏറ്റവും നല്ല അവസരമായമായിരുന്നു നോട്ട് നിരോധനത്തിന്റെ കാലഘട്ടം. മോദി അതിനായുള്ള സാഹചര്യം ഒരുക്കി നൽകുകയും ചെയ്തു. മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷം സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ കഴിയുന്ന ഇത്തരമൊരു അവസരം ഫലത്തിൽ പാഴാക്കുന്ന നിലപാടാണ് രാഹുലിൽനിന്നും ഉണ്ടായത്.

രാജ്യത്തെ 125കോടി ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന സർക്കാർ നടപടിയായിരുന്നു നോട്ടു നിരോധനം. കേന്ദ്ര സർക്കാരിന്റെ നടപടിയെ പ്രകീർത്തിച്ച് ആദ്യം കടന്നുവന്നവരൊക്കെ നോട്ടി നിരോധനം നടപ്പാക്കിയതിലുള്ള പിഴവ് ചോദ്യംചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്. എന്നാലിപ്പോഴത്തെ സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷം മുഴുവൻ ഇപ്പോഴത്തെ പ്രതിസന്ധി (2017 മാർച്ച്) നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.

രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോടു ചോദിക്കണമെന്നു ഞങ്ങൾ ആഗ്രഹിച്ച ആറ് ചോദ്യങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രീയ നാടകങ്ങളേക്കാളുപരി കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ അതിലൊരു ചോദ്യം സർക്കാരിനോടുന്നയിച്ചു. മറ്റുള്ള ചോദ്യങ്ങളും രാഹുൽ ഉന്നയിക്കേണ്ടതുതന്നെയാണ്.

1. കള്ളപ്പണവും കള്ള നോട്ടുകളും പിടിച്ചെടുക്കാനാണ് നോട്ടു നിരോധനം നടപ്പാക്കിയതെങ്കിൽ ആദായ നികുതി വകുപ്പ് ഈ നിമിഷംവരെ എത്രത്തോളം കണക്കിൽപ്പെടാത്ത സമ്പത്ത് പിടിച്ചെടുത്തു?

2. നോട്ടു നിരോധനം നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ എത്ര തുക ചിലവഴിച്ചു?

3. എന്നാണ് നോട്ട് പ്രതിസന്ധി അവസാനിക്കുക?

4. നോട്ടു നിരോധനം നടപ്പാക്കാൻ സർക്കാർ മാസങ്ങൾക്കു മുൻപ് തീരുമാനമെടുത്തപ്പോൾ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നു ആലോചിച്ചിരുന്നോ? ഉത്തരം അനുകൂലമാണെങ്കിൽ ഇപ്പോൾ ജനങ്ങളനുഭവിക്കുന്ന പീഡനത്തിന്റെ ഉത്തരവാദി ആരാണ്?

5.മോദി സർക്കാരിനു പണരഹിത സമ്പദ് വ്യവസ്ഥ നടപ്പിലാക്കാണമെന്നു നേരത്തെ തീരുമാനമുണ്ടായിരുന്നോ? അതല്ലെങ്കിൽ നോട്ടു നിരോധനത്തോടൊപ്പം പെട്ടെന്നുയർന്നു വന്ന തീരമാനമാണോ ഇത്? ആളുകളിലേക്ക് പെട്ടെന്ന് ഇത് അടിച്ചേൽപ്പിക്കുന്നതിനേക്കാളുപരി ഘട്ടം ഘട്ടമായി നടപ്പാക്കേണ്ടതല്ലേ പണ രഹിത സമ്പദ് വ്യവസ്ഥയെന്ന ആശയം? ഇപ്പോൾ ജനങ്ങൾക്ക് പണ രഹിത സമ്പദ് വ്യവസ്ഥയെപ്പറ്റി വ്യക്തമായ അവഗാഹമില്ലാത്ത അവസ്ഥയാണ്. കൂടാതെ നോട്ട് രഹിത സമ്പദ് വ്യവസ്ഥക്കയ്ക്കനുകൂലമായ നിയമ സംഹിതകയും ഇപ്പോൾ രാജ്യത്തില്ല അതല്ലെങ്കിൽ പെട്ടെന്നുള്ള മാറ്റത്തിന് ശക്തമായ നിയമ സംഹിത ഇപ്പോൾ ആവശ്യമല്ലേ?

(ഹഫിങ്ടൺ പോസ്റ്റിൽ ദിനേഷ് ഉണ്ണികൃഷ്ണനെഴുതിയ ലേഖനം)

Read More >>