നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തി; തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭാ സമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടത് എന്നറിയാം. അതിനു താന്‍ തയ്യാറാണെങ്കിലും പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി അംഗങ്ങളും അതിന് അനുവദിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തി; തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നോട്ടുനിരോധനത്തിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതറിയാവുന്നതുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ബിജെപി തന്നെ അനുവദിക്കാത്തതെന്നും രാഹുല്‍ ആരോപിച്ചു.

ലോക്‌സഭാ സമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടത് എന്നറിയാം. അതിനു താന്‍ തയ്യാറാണെങ്കിലും പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി അംഗങ്ങളും അതിന് അനുവദിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഞാന്‍ സംസാരിച്ചാല്‍ ഊതി വീര്‍പ്പിച്ചതുപോലെയുള്ള മോദിയുടെ 'ഇമേജ്' തകരുമെന്ന് അദ്ദേഹം ഭയക്കുന്നു.

വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തേണ്ട കാര്യമല്ല ഇതെന്നതു കൊണ്ടാണ് ഇവിടെ തെളിവുകള്‍ പുറത്തുവിടാനും കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കാനും തനിക്കു കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂമികുലുക്കമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, രാഹുലിന്റെ ആരോപണം ബിജെപി നിഷേധിച്ചു. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി തട്ടിപ്പുക്കാരനാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Read More >>