നോട്ടു പിൻവലിക്കൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതി; ചിദംബരം

നോട്ട് നിരോധനം കള്ളപ്പണം തടയാനെന്നപേരിൽ നടപ്പാക്കിയ സർക്കാർ ഇപ്പോൾ പണരഹിത സംമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നത്.

നോട്ടു പിൻവലിക്കൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതി; ചിദംബരം

ന്യൂഡൽഹി: സർക്കാരിന്റെ നോട്ട് നിരോധിക്കൽ നടപടി ഈ വർഷത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നു മുൻ ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനം കള്ളപ്പണം തടയാനെന്നപേരിൽ നടപ്പാക്കിയ സർക്കാർ ഇപ്പോൾ പണരഹിത സംമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നത്.

ആളുകൾ പണം ലഭിക്കുന്നതിനായി ബാങ്കുകൾക്കുമുന്നിൽ ക്യു നിൽക്കുമ്പോൾ എങ്ങനെയാണ് രാജ്യത്തെ പലർക്കും കോടിക്കണക്കിന് 2000 രൂപ നോട്ടുകൾ ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തനിക്ക് ഇതുവരെ പുതിയ 2000 രൂപ നോട്ടുകൾ ലഭിച്ചിട്ടില്ല. നോട്ട് നിരോധിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്താകമാനം പുതിയ നോട്ടുകൾ പിടിച്ചെടുക്കുന്നത് സംശയമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ചെറിയ ഇടപാടുകൾക്ക് ആളുകൾ നോട്ടുകളാണ് ഉപയോഗിക്കുന്നത്. പൂർണ്ണമായും നോട്ട് നിരോധനം നടപ്പാക്കിയ രാജ്യങ്ങളില്ല.

നോട്ട് പിൻവലിക്കൽ രാജ്യത്തിന്റെ ജിഡിപിയിൽ രണ്ടുശതമാനത്തോളം കുറവുണ്ടാക്കും. ജനങ്ങൾ മോദിക്ക് മാപ്പുകൊടുക്കില്ലെന്നും ചിദംബരം പറഞ്ഞു.

Read More >>