ശമ്പളവിതരണം മുടങ്ങിയേക്കും; ചോദിച്ച പണം റിസര്‍വ് ബാങ്ക് നല്‍കിയില്ല: നിലനിൽക്കുന്നതു ഗുരുതര പ്രതിസന്ധി

കോഴിക്കോട് ജില്ലയിലെ ട്രഷറിയില്‍ ആവശ്യത്തിനു വേണ്ട ഒരു കോടി രൂപയ്ക്കു പകരം പത്തുലക്ഷം മാത്രമേ എത്തിയുള്ളു. കോട്ടയം ജില്ലയില്‍ ആവശ്യപ്പെട്ട പത്തരക്കോടി രൂപയ്ക്കു പകരം രണ്ടരക്കോടിമാത്രമാണ് ലഭിച്ചത്. ഇവിടുത്തെ പെന്‍ഷന്‍വിതരണവും മുടങ്ങിയിട്ടുണ്ട്.

ശമ്പളവിതരണം മുടങ്ങിയേക്കും; ചോദിച്ച പണം റിസര്‍വ് ബാങ്ക് നല്‍കിയില്ല: നിലനിൽക്കുന്നതു ഗുരുതര പ്രതിസന്ധി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കുമെന്നു സൂചന. സംസ്ഥാനം ചോദിച്ച തുക റിസര്‍വ് ബാങ്ക് നല്‍കാത്തതിനാലാണ് ഈ പ്രതിസന്ധി. ഇതോടെ നോട്ട് നിരോധിച്ചതിനു ശേഷമുളള സംസ്ഥാനത്തെ ആദ്യ ശമ്പളദിവസം തന്നെ പെന്‍ഷന്‍ വാങ്ങാനെത്തിയവരും ശമ്പളം വാങ്ങാനെത്തിയവരും ദുരിതത്തിലായി.

പല ജില്ലകളിലും നല്‍കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തുകകൂടി ചെയ്തതോടെ ശമ്പളവിതരണം താറുമാറായിരിക്കുകയാണ്. ട്രഷറികളില്‍ എത്തുന്ന പകുതിയോളം പേര്‍ക്കുമാത്രമേ ടോക്കണുകള്‍ വിതരണം ചെയ്യുന്നുള്ളു.


കോഴിക്കോട് ജില്ലയിലെ ട്രഷറിയില്‍ ആവശ്യത്തിനു വേണ്ട ഒരു കോടി രൂപയ്ക്കു പകരം പത്തുലക്ഷം മാത്രമേ എത്തിയുള്ളു. കോട്ടയം ജില്ലയില്‍ ആവശ്യപ്പെട്ട പത്തരക്കോടി രൂപയ്ക്കു പകരം രണ്ടരക്കോടിമാത്രമാണ് ലഭിച്ചത്. ഇവിടുത്തെ പെന്‍ഷന്‍വിതരണവും മുടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ക്ക് പരമാവധി ലഭിക്കുന്നത് 6000 രൂപ വരെ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇവിടുത്തെ ട്രഷറിയില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 8000 രൂപയാക്കി വെട്ടിക്കുറച്ചിട്ടുമുണ്ട്.

കണ്ണൂരിലെയും പത്തനംതിട്ടയിലെയും ട്രഷറികളിലും തിരുവനന്തപുരം കൊല്ലം ജില്ലകളിലെ കടയ്ക്കാവൂര്‍, പൂയപ്പിള്ളി, ചടയമംഗലം ട്രഷറികളിലും ഇതുവരെ പണമെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>