മോദി ഞങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാഴ്ത്തി; അന്തസിനെ ചോദ്യം ചെയ്തു: ഡീമോണിറ്റൈസേഷനെക്കുറിച്ചു വസിപ്പൂരിലെ തൊഴിലാളികൾക്കു പറയാനുള്ളത്

സാധാരണ ആർഎസ്എസുകാരൻ മുതൽ അംബാനിവരെ നോട്ട് നിരോധനത്തിന്റെ പേരിൽ മോദിയെ പാടി പുകഴ്ത്തുമ്പോൾ അവർ വസിപ്പൂരിലേക്ക് വന്നാൽ അവർക്ക് കാണാൻ കഴിയുക ദേശസ്നേഹത്തേക്കാളധികമായി പട്ടിണി ജീവിതങ്ങളെയാണ്. നോട്ട് നിരോധനം വസിപ്പൂരിലെ സ്റ്റീൽ ഉത്പാദനം കാര്യമായ തോതിൽ കുറച്ചിട്ടുണ്ട്.

മോദി ഞങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാഴ്ത്തി; അന്തസിനെ ചോദ്യം ചെയ്തു: ഡീമോണിറ്റൈസേഷനെക്കുറിച്ചു വസിപ്പൂരിലെ തൊഴിലാളികൾക്കു പറയാനുള്ളത്

കേന്ദ്രസർക്കാരിന്റെ നോട്ട് പിൻവലിയ്ക്കൽ നടപടി രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉദ്പാദന കേന്ദ്രമായ ഡൽഹി, വസിപ്പൂരിലെ ചെറുകിട വ്യവസായങ്ങളാണ് നോട്ട് നിരോധിയ്ക്കൽ നടപടിയ്ക്ക് പിന്നാലെ ദുരിതത്തിലായിരിക്കുന്നത്.

ഞങ്ങൾ ദരിദ്രരായിരുന്നു, എന്നാൽ ഞങ്ങളെ മോദി ദാരിദ്ര്യത്തിന്റെ പടുകുഴിയിലകപ്പെടുത്തി, ഞങ്ങളുടെ അന്തസിനെ ചോദ്യം ചെയ്ത് മോദി ഞങ്ങളെ അപമാനിച്ചു.

വസിപ്പൂരിലെ മെഹ്റൂഫിന്റെ വാക്കുകളാണിത്. ഇതു പറയവെ വസിപ്പൂരിലെ തൊഴിലാളികളനുഭവിക്കുന്ന നിരാശയും രോഷവും അപമാനവും മെഹ്റൂഫിന്റെ മുഖത്ത് തെളിഞ്ഞുകണ്ടു.സാധാരണ ആർഎസ്എസുകാരൻ മുതൽ അംബാനിവരെ നോട്ട് നിരോധനത്തിന്റെ പേരിൽ മോദിയെ പാടി പുകഴ്ത്തുമ്പോൾ അവർ വസിപ്പൂരിലേക്ക് വന്നാൽ അവർക്കു കാണാൻ കഴിയുക ദേശസ്നേഹത്തേക്കാളധികമായി പട്ടിണി ജീവിതങ്ങളെയാണ്. നോട്ട് നിരോധനം വസിപ്പൂരിലെ സ്റ്റീൽ ഉത്പാദനം കാര്യമായ തോതിൽ കുറച്ചിട്ടുണ്ട്. വസിപ്പൂരിലുള്ള ആയിരക്കണക്കിനു തൊഴിലാളികളിൽ അധികവും ഉൾപ്രദേശങ്ങളിൽനിന്നുള്ളവരാണ്. ചുമട്ടു തൊഴിലാളികൾ, പോളീഷ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, തുടങ്ങി സ്റ്റീൽ വ്യവസായത്തിന്റെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരാണ് വസിപ്പൂരിലുള്ളത്.വസിപ്പൂരിലെ തൊഴിലാളികൾക്ക് കൂലിയായി നൽകുന്നതാകട്ടെ പിൻവലിച്ച നോട്ടുകളാണ്. ഡീമോണിറ്റൈസേഷനെ തുടർന്ന് ജോലിയിൽ കുറവുവന്നു. ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം നഷ്ടമായതോടെ തൊഴിലാളികൾ കൂട്ടമായി തങ്ങളുടെ നാടുകളിലേയ്ക്കു മടങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ വസിപ്പൂരിലുള്ളത്.
ഞങ്ങളോടെന്തിനാണ് മോദി ഇതു ചെയ്തത്.

മെഹ്റൂഫും സഹപ്രവർത്തകരും ചോദിക്കുന്നു.
മാധ്യമങ്ങൾ മോദിയുടെ നോട്ട് നിരോധിക്കൽ നടപടിയെ പിന്തുണയ്ക്കുകയാണ്.

അവർ പറഞ്ഞു. ഉത്തപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ മെഹ്റൂഫ് പോളീഷിങ് യൂണിറ്റിലാണ് ജോലിചെയ്യുന്നത്.
ഇവിടെയുള്ള മിക്ക സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു. സാഹചര്യങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ഇവിടെ കഴിയാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പ്രശ്നം വഷളായി വരുകയാണ്.

മെഹ്റൂഫ് പറഞ്ഞു.

സർക്കാർ 1000, 500 രൂപ നോട്ടുകൾ നിരോധിച്ചയുടൻ കച്ചവടക്കാരും ഹോട്ടൽ ഉടമകളും പണം ഈടാക്കാതെ പലചരക്ക് സാധനങ്ങളും ഭക്ഷണവും ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ പിന്നീടത് അവസാനിപ്പിച്ചു. ഫാക്ടറി ഉടമകൾ തങ്ങൾക്ക് പഴയ നോട്ടുകളാണ് ശമ്പളവും കുടിശികയും തന്നുതീർക്കുന്നത്. ഇക്കാരണത്താൽ നോട്ട് മാറ്റി നൽകുന്ന എജന്റുമാരെ ആശ്രയിക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ. 500 രൂപയുടെ നോട്ട് മാറ്റി നൽകുന്നതിന് 200 രൂപയാണ് ഇവർ പ്രതിഫലമായി വാങ്ങുന്നത്. അതുപോലെ 1000 രൂപാ നോട്ട് മാറ്റി നൽകുന്നതിന് 300 രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വസിപ്പൂരിലെ തൊഴിലാളികൾ പറയുന്നു.രണ്ട് ദിവസം ജോലി ചെയ്യുമ്പോൾ 500 രൂപയാണ് കൂലിയായി ലഭിക്കുന്നത്. എന്നാൽ നോട്ട് നിരോധനത്തെതുടർന്നത് ഈ അഞ്ഞൂറ് മാറ്റി വാങ്ങുമ്പോൾ 300 രൂപയായി കുറയുന്ന സാഹചര്യമാണുള്ളത്. ബീഹാർ സ്വദേശിയായ ദീപക്ക് പറഞ്ഞു.

വസിപ്പൂരിലെ മിക്ക തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് പോലുമില്ല. ഡൽഹിയിൽ തങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനാവില്ല. തങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഡൽഹിയിൽനിന്നുള്ളതല്ലെന്നതാണു കാരണം. കുട്ടുകാരുടെയോ കുടുംബക്കാരുടേയോ അക്കൗണ്ടു വഴിയാണ് വീട്ടിലേയ്ക്ക് ഞങ്ങൾ പണമയച്ചുകൊണ്ടിരുന്നത്. എന്നാൽ സർക്കാരിന്റെ നോട്ടു നിരോധനത്തിനു ശേഷം പണമയയ്ക്കുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്.

മിക്ക തൊഴിലാളികളും പണം മാറ്റി വാങ്ങുന്നതിനായി ബാങ്കിൽ ക്യൂ നിന്നെങ്കിലും ശ്രമം വിജയിച്ചില്ല. തങ്ങൾക്ക് പണം മാറ്റി വാങ്ങാനുള്ള ഏക ആശ്രയം ഏജന്റുമാരാണെന്ന് ദീപക് വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം പലചരക്ക് കടയിൽ 500ന്റെ നോട്ടുമായി ചെന്ന തനിക്ക് സാധനങ്ങൾ കടമായി തരാൻ കച്ചവടക്കാരൻ മടി കാട്ടിയില്ല. എന്നാൽ തൊട്ടടുത്ത ദിവസം അതുണ്ടായില്ല. ഇപ്പോൾ കൂലിയായി ലഭിക്കുന്ന തുച്ഛമായ തുക എജന്റുമാരെ സമീപിച്ച് മാറ്റിവാങ്ങേണ്ട അവസ്ഥയാണ്.

നോട്ട് നിരോധിയ്ക്കൽ നടപടിയെ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പിന്തുണച്ചു. വസിപ്പൂരിലെ മിക്ക തൊഴിലാളികളും ബീഹാറിൽനിന്നുള്ളവരാണ്. അവരിൽ പലരും നിതിഷിന് വോട്ട് ചെയ്തവരുമാണ്. നിങ്ങളുടെ മുഖ്യമന്ത്രി നോട്ട് നിരോധനത്തെ പിന്തുണയ്ക്കുന്നല്ലോയെന്ന് ഞാനവരോട് ചോദിച്ചു.


ഏതെങ്കിലും മുതലാളിയെ ഞാനിതുവരെ ബാങ്ക് ക്യൂവിൽ കണ്ടില്ല. എന്നേപ്പോലുള്ള പാവപ്പെട്ടവരെയാണ് എനിക്ക് ക്യൂവിൽ കാണാൻ സാധിച്ചത്. ഇപ്പോഴത്തെ സാഹചര്യം നിതീഷ് കുമാർ മനസിലാക്കണം.

ബീഹാറിലെ ചഹ്പ്ര സ്വദേശിയായ സുനിൽ പറഞ്ഞു.
ജോലിയില്ലാത്ത സമയങ്ങളിൽ റെസ്റ്ററന്റിൽ ജോലിചെയ്താണ് താൻ ജീവിക്കുന്നത്. എനിക്കവരോട് ജോലിക്കുവേണ്ടി അപേക്ഷിക്കേണ്ടിവന്നു. കൂലി വളരെ കുറവായിരുന്നു. പക്ഷേ ഭക്ഷണം കഴിക്കാൻ അതൊക്കെ ധാരാളമാണല്ലോ.

ബീഹാർ സ്വദേശിയായ കുമാർ പ്രതികരിച്ചു.


10,000 രൂപയാണ് തന്റെ ഭാര്യയ്ക്ക് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ 1000 രൂപയുടെ നോട്ടുകളാണ് ശമ്പളയിനത്തിൽ ലഭിച്ചത്. തനിക്കൊരു കുട്ടിയുണ്ട്. എന്നാൽ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കാൻ പോലും അത് തികയുന്നില്ല. തന്റെ ഭാര്യ മൂന്നു ദിവസം ഈ പണം മാറ്റി വാങ്ങുന്നതിനായി ബാങ്കിനുമുന്നിൽ ക്യു നിന്നു. എന്നാൽ അവളുടെ അക്കൗണ്ട് സീറോ ബാലൻസ് ജൻധൻ അക്കൗണ്ടാണെന്നാണ് ബാങ്ക് മാനേജർ പറഞ്ഞത്. തങ്ങൾ നിക്ഷേപിക്കാൻ ചെന്നത് കള്ളപ്പണമാണെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്. അതിനാൽതന്നെ അവർ പണം സ്വീകരിച്ചില്ല.

കുമാറിന്റെ വാക്കുകൾ.തന്നെപ്പോലുള്ള ദരിദ്രരായ ജനങ്ങളെ കൊല്ലാനിറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഭ്രാന്തനാണ് മോദിയെന്ന് ഉത്തർപ്രദേശ് സ്വദേശിയായ മോഹൻ പറഞ്ഞു.
ഇതു ജോലിക്കാരുടെ മാത്രം അവസ്ഥയല്ല. തന്റെ ഫാക്ടറിയിൽ 12 ജോലിക്കാരുണ്ട്. ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരായിരുന്നു. എന്നാൽ അവരെല്ലാവരും ജോലി ഉപേക്ഷിച്ചുപോയി.

ഫാക്ടറി ഉടമയായ ദിനേശ് പറയുന്നു.മോദിയുടെ മൂല്യചോരണ നടപടി രാജ്യത്തെ ചെറുകിട വ്യവസായങ്ങളെ തകർക്കും. കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തതിൽ തനിക്കിപ്പോൾ ദുഃഖമുണ്ട്. മോദിയുടെ വികസനം അംബാനിക്കുവേണ്ടിയുള്ളതാണ്. ദിനേശ് കൂട്ടിച്ചേർത്തു.

നോട്ട് നിരോധന നടപടിയ്ക്കു പിന്നാലെ ടാറ്റാ സ്റ്റീലിന്റെ തെക്കുകിഴക്കൻ മേഖലാ മാനേജിങ് ഡയറക്ടർ ചെറുകിട കമ്പനികളെ നോട്ട് നിരോധിയ്ക്കൽ നടപടി കാര്യമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിന്റെ നടപടി കുത്തക കമ്പനികളെ സഹാക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും അധികം സ്റ്റീൽ ഉത്പാദിപ്പിക്കുന്നത് ചെറുകിട കമ്പനികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രങ്ങൾ: വിജയ് പാണ്ഡെ

Read More >>