നുണ പൊളിഞ്ഞു: നോട്ട് നിരോധനത്തെ ജനം എതിര്‍ക്കുന്നു എന്ന് സീവോട്ടർ - ബിസിനസ് വേൾഡ് സർവേ

നോട്ടുപിൻവലിക്കൽ 50 ദിവസങ്ങൾ എത്തുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ നിരോധനത്തെ എതിര്‍ക്കുന്നു എന്നു തെളിയിക്കുന്ന സീവോട്ടർ - ബിസിനസ് വേൾഡ് സർവേ ഫലം. 427 നിയമസഭാ മണ്ഡലങ്ങളിലായി വിപുലമായി നടത്തിയ സര്‍വ്വേ ഫലം നോട്ടുനിരോധനത്തെ അനുകൂലിക്കുന്നവരുടെ വായടപ്പിക്കുന്നതാണ്.

നുണ പൊളിഞ്ഞു: നോട്ട് നിരോധനത്തെ ജനം എതിര്‍ക്കുന്നു എന്ന് സീവോട്ടർ - ബിസിനസ് വേൾഡ് സർവേ

കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വച്ച നോട്ടുപിൻവലിക്കൽ നടപ്പാക്കി 50 ദിവസങ്ങൾ ആകുമ്പോൾ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ എന്താണു പറയുന്നത്? എങ്ങിനെയൊക്കെയാണ് അവരുടെ ജീവിതത്തിനെ പുതിയ നടപടികൾ ബാധിച്ചത്? സീവോട്ടർ - ബിസിനസ് വേൾഡ്- ഹഫിങ്ടൺ പോസ്റ്റ് നടത്തിയ അഭിപ്രായ സർവ്വേയിൽ കാണുന്നത് പാവപ്പെട്ടവരുടെ പിന്തുണ കുറയുകയും നോട്ട് ബാൻ അവരെ വല്ലാതെ ദുരിതത്തിലാക്കിയെന്നുമാണ്.

(വരുമാനം അനുസരിച്ച്)

(സ്ഥലം അനുസരിച്ച്)ഡിസംബർ 26-27 തീയ്യതികളിലായി 26 സംസ്ഥാനങ്ങളിലെ 427 മണ്ഡലങ്ങളിൽ നടത്തിയ സർവ്വേ വെളിവാക്കുന്നത് പാവപ്പെട്ടവർക്കും പട്ടണവാസികൾക്കും നോട്ടുപിൻവലിക്കൽ വലിയ അളവിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ്. നല്ലൊരു കാര്യത്തിനായി ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറുള്ളവരും ഉണ്ടായിരുന്നെങ്കിലും കൂടുതൽ പേർക്കും ദുരിതങ്ങൾ തന്നെയായിരുന്നു.

നോട്ടുപിൻവലിക്കൽ നല്ലതിനാണെന്നു കരുതുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. 50 ശതമാനത്തിൽ താഴെയായിരിക്കുന്നു എണ്ണം.നോട്ടു പിൻവലിക്കലിനെ എങ്ങിനെ സ്വീകരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങൾ ശരിയാകാൻ 50 ദിവസങ്ങൾ ആവശ്യപ്പെട്ടപ്പോഴും, 15 ശതമാനം ആളുകളും ഇപ്പോഴും ഏറ്റീ എമ്മുകൾക്ക് മുന്നിൽ വരിനിൽക്കുകയാണ്.

ഏറ്റീഎമ്മിലെ ക്യൂ


(പാവപ്പെട്ടവർ)(പണക്കാർ)Read More >>