ഭിൻവാടി; നോട്ട് പ്രതിസന്ധി ദുരിതത്തിലാക്കിയ നൂൽ നൂൽപ്പുകാരുടെ ദേശം

കേന്ദ്ര സർക്കാരിന്റെ നോട്ടു പിൻവലിയ്ക്കൽ നടപടി 27 ദിവസം പിന്നിടുമ്പോഴാണ് ബിഹാറിലെ ഭിൻവാടിയിൽനിന്നും ഇത്തരത്തിലൊരു വാർത്തയെത്തുന്നത്. കൈത്തറി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളുടെ നില വരുംദിവസങ്ങളിൽ എന്താകുമെന്നു കണ്ടറിയേണ്ടിവരും.

ഭിൻവാടി; നോട്ട് പ്രതിസന്ധി ദുരിതത്തിലാക്കിയ നൂൽ നൂൽപ്പുകാരുടെ ദേശം

അഞ്ഞുറ്, ആയിരം നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ രാജ്യത്ത് ചെറുകിട കമ്പനികൾ പ്രതിസന്ധിയിൽ. ബീഹാറിലെ ഭിൻവാടിയിലെ നെയ്ത്തു ശാലകളാണ് ഇത്തരത്തിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.

1927ലാണ് ഭിൻവാടിയിൽ ആദ്യമായി നെയ്ത്തുശാലയെത്തുന്നത്. ഖാൻ സാഹേബ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ ആരംഭം. പിന്നീടങ്ങോട്ട് ഭിൻവാടിയിൽ കൈത്തറി വ്യവസായം നൂൽ നൂൽക്കുംപോലെ വളർന്നുവന്നു. രാജ്യത്തുള്ള 21 ലക്ഷം പവർലൂമുകളിൽ എട്ടുലക്ഷത്തോളം (കണക്കിൽപ്പെടാത്ത അനേകം നെയ്ത്തു ശാലകളും ഇവിടെയുണ്ട്)  പവർലൂമുകൾ പ്രവർത്തിക്കുന്നതും ഭിൻവാടിയിലാണ്. അതുപോലെ രാജ്യത്തെ മൊത്തം കൈത്തറി ഉത്പാദനത്തിൽ മുഖ്യ പങ്കും ഭിൻവാടിയിൽനിന്നായിരുന്നു. ഇത്തരത്തിൽ വർഷങ്ങളോളം സുഗമമായി പ്രവർത്തിച്ചുപോന്നിരുന്ന ചെറുകിട വ്യവസായങ്ങൾളെയാണ് കേന്ദ്രസർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടി മുടിച്ചുകളഞ്ഞത്.


നവംബർ 8നു ശേഷമുള്ള ഭിൻവാടി

ഭിൻവാടിയുടെ വഞ്ജർപ്പെട്ടി ഏരിയയിലുള്ള ഫുർഘാൻ ബുബേറിന്റെ  450 നെയ്ത്ത് യന്ത്രങ്ങളിൽനിന്നും 25,000 മീറ്റർ തുണിയാണ് ഒരു ദിവസം ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം അത് 10,000 മീറ്ററായി ചുരുങ്ങി. 85 തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ പകുതിയോളം പേർ മാത്രമാണുള്ളത്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ബുബേറിന്റെ ഇപ്പോൾ പ്രവർത്തനം പാതി നിലച്ചമട്ടാണ്.
പണത്തിന്റെ ലഭ്യതക്കുറവ് തങ്ങളുടെ തുണിക്കച്ചവടത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തുണിയുടെ നിലവാരത്തിനനുസരിച്ച് 10 മുതൽ 150 രൂപവരെയാണ് വില. നോട്ടു നിരോധനത്തോടെ മൊത്തക്കച്ചവടക്കാർ തുണിവാങ്ങാൻ തയ്യാറാകുന്നില്ല. പുതിയ ആവശ്യക്കാരെത്താത്തതിനാൽ ഞങ്ങൾ തുണി സംഭരിച്ചുവയ്ക്കുകയാണ്. നിലവിൽ നിരോധിക്കപ്പെട്ട 500, 1000 നോട്ടുകൾ സ്വീകരിച്ചു തുണി വിൽക്കേണ്ട അവസ്ഥയാണ്. അതായത് കള്ളപ്പണം വാങ്ങി തുണി വിൽക്കേണ്ട സാഹചര്യം.  ബുബേർ പറയുന്നു.

15 തൊഴിലാളികളുണ്ടായിരുന്ന മോമിന്റെ നെയ്ത്ത് ശാലയിൽ ഇപ്പോൾ ശേഷിക്കുന്നത് രണ്ടുപേർമാത്രം. ഒരോ യൂണിറ്റിൽനിന്നും 2,500 മീറ്റർ തുണി ഉത്പാദിപ്പിരുന്നത്. എന്നാൽ ഇപ്പോൾ 800 മീറ്റർ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് അവർ പറയുന്നു. മിഡ് ഡേ റിപ്പോർട്ട് ചെയ്തു.
10,000 രൂപയാണ് തനിക്ക് ശമ്പളമായി ലഭിക്കുന്നത്. അതിൽ 400 രൂപ താമസ സ്ഥലത്തിന്റെ വാടകയായി നൽകണം. 100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറിയിൽ ഞങ്ങൾ ഒമ്പതുപേരാണ് താമസിക്കുന്നത്. ശമ്പളത്തുക 1000ത്തിനും 500നും പകരമായി 100ന്റെ നോട്ടുകളായി ലഭിക്കുന്നതിനാലാണ് താനിവിടെ ജോലി ചെയ്യുന്നത്.മോമിന്റെ കമ്പനിയിൽ ശേഷിക്കുന്ന തൊഴിലാളികളിലൊരാളായ അഷ്റഫ് അൻസാരി പറയുന്നു.

ബാങ്കുകളിൽനിന്നും കടമായി വാങ്ങിയ തുക ഉപയോഗിച്ചാണ് നെയ്ത്തുശാലകളിലേയ്ക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങുന്നത്. തുണിവിറ്റുകിട്ടുന്ന തുക കടംവാങ്ങിയ തുക മടക്കി നൽകുന്നതിനും ഉപയോഗിക്കും. ഭിൻവാടിയിലെ നെയ്ത്തുശാലകളുടെ പ്രവർത്തനം നോട്ടു നിരോധനത്തിന് ശേഷം തടസ്സപ്പെട്ടിരിക്കുകയാണെന്നു മോമിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന്റെ നോട്ടു പിൻവലിയ്ക്കൽ നടപടി 27 ദിവസം പിന്നിടുമ്പോഴാണ് ബിഹാറിലെ ഭിൻവാടിയിൽനിന്നും ഇത്തരത്തിലൊരു വാർത്തയെത്തുന്നത്. കൈത്തറി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളുടെ നില വരുംദിവസങ്ങളിൽ എന്താകുമെന്നു കണ്ടറിയേണ്ടിവരും.

Read More >>