കേന്ദ്രം കടുത്ത നടപടികളിലേക്ക്; ഡിസംബര്‍ 31നു ശേഷം അസാധു നോട്ടുകള്‍ കൈവശംവയ്ക്കുന്നത് കുറ്റകരമായേക്കും

ഈ മാസം 30നു ശേഷം 10 ലധികം അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നതോ ക്രയവിക്രയം നടത്തുന്നതോ കുറ്റകൃത്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം.

കേന്ദ്രം കടുത്ത നടപടികളിലേക്ക്; ഡിസംബര്‍ 31നു ശേഷം അസാധു നോട്ടുകള്‍ കൈവശംവയ്ക്കുന്നത് കുറ്റകരമായേക്കും

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷമുള്ള ഇളവുകളുടെ സമയപരിധി അവസാനിക്കാന്‍ നാലു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രം കടുത്ത നടപടികളിലേക്കു നീങ്ങുന്നുവെന്ന് സൂചന. ഈമാസം 31 മുതല്‍ അസാധുനോട്ടുകള്‍ കൈവശംവയ്ക്കുന്നത് കുറ്റകരമായേക്കും.

ഈ മാസം 30നു ശേഷം 10 ലധികം അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നതോ ക്രയവിക്രയം നടത്തുന്നതോ കുറ്റകൃത്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. ആര്‍ബിഐ ഡയറക്ടറുടെ നിര്‍ദേശ പ്രകാരമായിരിക്കും ഇത്. ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് മുനിസിപ്പല്‍ മജിസ്‌ട്രേറ്റ് ആയിരിക്കുമെന്നും പറയപ്പെടുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിയമം വരുന്നതോടെ 500, 1000 നോട്ടുകള്‍ കൈവശം വച്ചാല്‍ കുറഞ്ഞത് 50,000 രൂപ പിഴയൊടുക്കേണ്ടിവരുമെന്നാണ് സൂചന. അല്ലെങ്കില്‍ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചു മടങ്ങോ പിഴ ഒടുക്കേണ്ടിവരും.

Read More >>