റിസര്‍വേഷന്‍ അട്ടിമറി: കൈരളിയില്‍ കാണികളുടെ പ്രതിഷേധം;ഈജിപ്ഷ്യന്‍ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കി

ക്ലാഷ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കൈരളിയില്‍ രാവിലെ പതിനൊന്നരയ്ക്കായിരുന്നു. ഒന്‍പതുമണിമുതല്‍ ഈ ചിത്രം കാണാന്‍ കൈരളിയില്‍ ഡെലിഗേറ്റുകള്‍ തിങ്ങികൂടിയിരുന്നു. പതിനൊന്നൊടെ ക്യൂവില്‍ നിന്നവരെ അകത്തു പ്രവേശിപ്പിച്ചപ്പോള്‍ തിയേറ്ററിന്റെ ഏതാണ്ട് നാലിലൊന്നുനിറഞ്ഞിരുന്നു. റിസര്‍വേഷന്‍ ചെയ്ത ആളുകളെ കൂടി പ്രവേശിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒന്‍പതു മണി മുതല്‍ കാത്തുനിന്നവര്‍ക്ക് തിയേറ്ററിനുളളില്‍ ഇടമില്ലാതായി.

റിസര്‍വേഷന്‍ അട്ടിമറി: കൈരളിയില്‍ കാണികളുടെ പ്രതിഷേധം;ഈജിപ്ഷ്യന്‍ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: റിസര്‍വേഷന്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ ഒരു കൂട്ടം പ്രേക്ഷകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ
മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷിന്റെ പ്രദര്‍ശനം മുടങ്ങി.മത്സരവിഭാഗത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്ന ചിത്രത്തിന്റെ രണ്ടാമത്തെ പ്രദര്‍ശനമാണ് മുടങ്ങിയത്.

അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായി ടി.സി രാജേഷ് സിദ്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഹളം മൂത്തപ്പോള്‍ പ്രസിദ്ധ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പെട്ടെന്നു തന്നെ രംഗം വിട്ടത് കൗതുകമുണര്‍ത്തിയെന്നും ഡെലിഗേറ്റുകള്‍ക്ക് കര്‍ശനമായ പരിശോധന നടത്തിയേ പാസ് നല്‍കാവുയെന്നു വാദിക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സഹായകരമാകുവെന്നും ടിസി രാജേഷ് സിദ്ധു പറയുന്നു.


ക്ലാഷ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കൈരളിയില്‍ രാവിലെ പതിനൊന്നരയ്ക്കായിരുന്നു. ഒന്‍പതുമണിമുതല്‍ ഈ ചിത്രം കാണാന്‍ കൈരളിയില്‍ ഡെലിഗേറ്റുകള്‍ തിങ്ങികൂടിയിരുന്നു. പത്തരയായപ്പോഴും ക്യൂവില്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു. പതിനൊന്നൊടെ ക്യൂവില്‍ നിന്നവരെ അകത്തു പ്രവേശിപ്പിച്ചപ്പോള്‍ തിയേറ്ററിന്റെ ഏതാണ്ട് നാലിലൊന്നുനിറഞ്ഞിരുന്നു. റിസര്‍വേഷന്‍ ചെയ്ത ആളുകളെ കൂടി പ്രവേശിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒന്‍പതു മണി മുതല്‍ കാത്തുനിന്നവര്‍ക്ക് തിയേറ്ററിനുളളില്‍ ഇടമില്ലാതായി. ക്യൂവില്‍ നില്‍ക്കാത്ത ആളുകളെ പ്രവേശിപ്പിച്ചതിനെ ചൊല്ലി രാവിലെ ഒന്‍പതു മണി മുതല്‍ തിയേറ്ററിനു വെളിയില്‍ നിന്ന ഡെലിഗേറ്റുകള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.

തിയേറ്ററിലെത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോളും ഡെലിഗേറ്റുകളോട് പലതവണ മാപ്പു പറഞ്ഞുവെങ്കിലും ഡെലിഗേറ്റുകളില്‍ ചിലരുടെ പിടിവാശിമൂലം കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.ഷോ റദ്ദാക്കിയേ തീരൂ എന്ന് ചിലര്‍ വാശിപിടിച്ചതോടെ അനുരഞ്ജന സാധ്യതകള്‍ ഇല്ലാതെയായി. ഡെലിഗേറ്റുകള്‍ സഹകരിച്ചാല്‍ 12 മണിക്ക് ഷോ തുടങ്ങാമെന്നായിരുന്നു സംഘാടകരുടെ നിലപാട്. നിശാഗന്ധിയില്‍ ക്ലാഷ് വൈകുന്നേരം ആറുമണിക്കും കൈരളിയില്‍ രാത്രി 10.45 നും പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചിട്ടും പ്രതിഷേധം അടങ്ങിയില്ല. ദേശീയഗാനം ആലപിച്ചും കൈരളി തിയേറ്ററിനു മുന്നില്‍ ആളുകള്‍ കൂട്ടമായി പ്രതിഷേധിച്ചു. പിന്നിടുളള പല ഷോകളും പ്രതിഷേധക്കാരുടെ ബഹളം മൂലം മുളവന്‍ ഡെലിഗേറ്റുകള്‍ക്കും പൂര്‍ണമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

കൈരളി, ശ്രീ, നിള തുടങ്ങിയവ തിയേറ്ററുകളുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും നിലവില്‍ പരാതികള്‍ ഉണ്ട്. തിയേറ്ററിനു ഉള്‍കൊളളാവുന്നതിലും അധികം ആളുകളെ പ്രവേശിപ്പിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തിയിരുന്നു. ഈ തിയേറ്ററുകളില്‍ പിന്‍വശത്തെ രണ്ടു വാതിലുകള്‍ മാത്രമാണ് അകത്തേക്കും പുറത്തേക്കുമുള്ള വഴി. തിയേറ്ററിനുളളില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ ഉളളതിനാല്‍ അത്യാഹിത സംഭവങ്ങള്‍ ഉണ്ടായാല്‍ നിയന്ത്രി്ക്കാന്‍ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെ പ്രദര്‍ശനം റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. തിയറ്ററിനുളളില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ സ്‌ക്രീനിന് മുന്നില്‍ ബഹളം വയ്ക്കുകയും മുദ്രവാക്യമുയര്‍ത്തുകയും ചെയ്തു.

Story by