വന്‍കിട പദ്ധതികള്‍ വൈകുന്നത് 1.47 ലക്ഷം കോടി രൂപയുടെ അധികബാധ്യത വരുത്തും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്ന പദ്ധതികളാണ് കാലതാമസവും അധികച്ചെലവും നേരിടുന്നതെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു.

വന്‍കിട പദ്ധതികള്‍ വൈകുന്നത് 1.47  ലക്ഷം കോടി രൂപയുടെ അധികബാധ്യത വരുത്തും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്ന വന്‍കിട പദ്ധതികളില്‍ പലതും നിശ്ചയിച്ച സമയത്തിന് പൂര്‍ത്തിയാകില്ല. വിവിധ പദ്ധതികള്‍ക്ക് നിശ്ചയിച്ചതിലും കൂടുതല്‍ ചെലവ് വരുമെന്നും റിപ്പോര്‍ട്ട്.

റെഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതിലുള്ള കാലതമാസം, ഫണ്ടുകളുടെ അപര്യാപ്തത, സ്ഥലമേറ്റെടുക്കല്‍ എന്നിവ രാജ്യത്തെ വന്‍കിട പദ്ധതികളെ ബാധിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന 115 വന്‍ പ്രൊജക്ടുകള്‍ക്കുമായി 1.47

ലക്ഷം കോടി രൂപ അധിക സാമ്പത്തിക ബാധ്യത വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തം ചെലവ് 1.000 കോടി രൂപയിലധികം വരുന്ന വൈദ്യുതി, റെയില്‍വേ, റോഡ് മേഖലകളിലെ 339 പ്രൊജക്ടുകളില്‍ ഉള്‍പ്പെടുന്നവയാണിത്. 339 പ്രൊജക്ടുകളുടെ പൂര്‍ത്തീകരണത്തിന് 10,91,090.86 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നതിന് 12,38,844.26 കോടി രൂപ ചെലവ് വരുമെന്ന് വന്‍കിട പ്രൊജക്ടുകള്‍ക്കായുള്ള ഓഗസ്റ്റ് 2016ലെ ഫ്‌ളാഷ് റിപ്പോര്‍ട്ട് പറയുന്നു. 1,47,753.40 കോടി രൂപയാണ് അധിക ചെലവ് വരുന്നത്. ഇത് പദ്ധതികളുടെ മൊത്തം തുകയുടെ 13.5 ശതമാനമാണ്. 329 പദ്ധതികള്‍ക്ക് 2016 ജൂലൈയിലെ കണക്കുകള്‍ പ്രകാരം 1,47,339. 86 കോടി രൂപ (പദ്ധതിച്ചെലവിന്റെ 14.19 ശതമാനം) അധികച്ചെലവ് വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 2016 വരെയുള്ള കാലയളവില്‍ ഈ പദ്ധതികള്‍ക്ക് 5,17,080.79 കോടി രൂപ ചെലവഴിച്ചു. 339 പദ്ധതികളില്‍ 115 എണ്ണത്തിന് 114.13 ശതമാനം വരെ ചെലവ് വര്‍ധിച്ചതായി ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഇത് 108.50 ശതമാനമായിരുന്നു.

സ്ഥലമേറ്റെടുക്കല്‍, വനം വകുപ്പില്‍ നിന്നുള്ള അനുമതി, നിര്‍മാണ സാമഗ്രികളുടെ കുറവ്, ഫണ്ട് അപര്യാപ്തത തുടങ്ങിയവയാണ് പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വരുത്തുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം, തൊഴിലാളികളുടെ കുറവ്, കരാറേറ്റെടുക്കുന്ന കമ്പനികള്‍ വരുത്തുന്ന വീഴ്ചകള്‍, മാവോയിസ്റ്റ് ഭീഷണി, കേസുകള്‍ തുടങ്ങിയവയും പ്രൊജക്ടുകള്‍ മന്ദഗതിയിലാകുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 339 പ്രൊജക്ടുകളില്‍ 122 എണ്ണം നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകില്ലെന്നും അധികചെലവ് വേണ്ടിവരുമെന്നും ഓഗസ്റ്റിലെ അവലോകനം വ്യക്തമാക്കുന്നു. 116 പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ നിശ്ചയിച്ചതിനേക്കാള്‍ ആറ് മാസം കൂടി സമയമെടുക്കും. 113 പദ്ധതികള്‍ക്ക് നിശ്ചയിച്ച തുകയേക്കാള്‍ 100 കോടിയോ അതിലധികമോ രൂപ കൂടുതലായി വേണ്ടി വരും. 45 പ്രൊജക്ടുകള്‍ പൂര്‍ത്തിയാകാന്‍ അധികസമയവും 100 കോടി രൂപയിലധികം കൂടുതല്‍ തുക വേണ്ടിവരുന്നവയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം 339 പദ്ധതികളില്‍ 3 എണ്ണം നിശ്ചയിച്ചതിലും നേരത്തെ പൂര്‍ത്തിയാകും. 74 എണ്ണം നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാകുമ്പോള്‍ 122 എണ്ണം പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും.

Read More >>