ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ നീക്കി; പുറത്താക്കല്‍ അസാധാരണ നീക്കത്തിലൂടെ

മിസ്ത്രിയെ പുറത്താക്കാന്‍ സഹായം ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ഓഹരി ഉടമകള്‍ക്ക് കത്തയച്ചിരുന്നു. മിസ്ത്രിയുടെ സ്വാധീനം കമ്പനിയുടെ നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്

ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ നീക്കി; പുറത്താക്കല്‍ അസാധാരണ നീക്കത്തിലൂടെ

മുംബൈ: ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ംസൈറസ് മിസ്ത്രിയെ നീക്കി. ഇന്നു ചേര്‍ന്ന യോഗത്തിലാണ് മിസ്ത്രിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. എല്ലാ ടാറ്റാ സ്ഥാപനങ്ങളില്‍ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് ഇതിനെ കാണുന്നത്.

ആറു ടാറ്റാ ഗ്രൂപ്പ് കമ്പനികളാണ് ഇന്നു അസാധാരണ യോഗം ചേര്‍ന്നത്. മിസ്ത്രിയെ പുറത്താക്കാന്‍ സഹായം ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ഓഹരി ഉടമകള്‍ക്ക് കത്തയച്ചിരുന്നു. മിസ്ത്രിയുടെ സ്വാധീനം കമ്പനിയുടെ നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്ന നിലയിലായിരുന്നു മിസ്ത്രിയെ ടാറ്റയുടെ മറ്റു സ്ഥാപനങ്ങളിലെ ഡയറക്ടറായി നിയമിച്ചതെന്നും രത്തന്‍ ടാറ്റ പറയുന്നു.


''രാജിവക്കുകയായിരുന്നു മിസ്ത്രിയെ സംബന്ധിച്ചിടത്തോളം ഉചിതമായ തീരുമാനം. ദൗര്‍ഭാഗ്യകരമെന്നു പറയത് അത് അയാള്‍ ഇതുവരെ ചെയ്തില്ല. ഡയറക്ടര്‍ എന്ന നിലയില്‍ മിസ്ത്രിയുടെ സാന്നിധ്യം കമ്പിയില്‍ ദോഷകരമായ സ്വാധീനമാണുണ്ടാക്കുക. കമ്പനിയുടെ നടത്തിപ്പിനെ പോലും ദോഷകരമായി ബാധിക്കും''. കത്തില്‍ പറയുന്നു.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ഈ വര്‍ഷമാദ്യം മിസ്ത്രിയെ പുറത്താക്കിയിരുന്നു.

2006 ലാണ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ഭാഗമാകുന്നത്. 2012 ഡിസംബറില്‍ മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ചു.

Read More >>