വര്‍ദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി ; രക്ഷാ സേന രംഗത്ത്;ചെന്നൈ വിമാനത്താവളം അടച്ചു

കർശന ജാഗ്രതാ നിർദേശമാണ് തമിഴ്നാട് സർക്കാരും പ്രാദേശിക ഭരണ കൂടവും നൽകിയത്. ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ അരുത്. അവശ്യ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്ത് സൂക്ഷിക്കണം. അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആന്ധ്രപ്രദേശ്: 0866-2488000, തമിഴ്‌നാട്: 044-28593990ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 044-25619206, 25619511,25384965 വാട്‌സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206

വര്‍ദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി ; രക്ഷാ സേന രംഗത്ത്;ചെന്നൈ വിമാനത്താവളം അടച്ചു

വര്‍ദ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തമിഴ്‌നാട് തീരത്തെത്തി.  തീര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും ശക്തമായ കാറ്റും കനത്ത മഴയുമാണ് അനുഭവപ്പെടുന്നത്. തുടർന്നു ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ സബർബൻ ട്രെയിൻ സഞ്ഞവീസ് നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മെട്രോ ട്രെയിൻ വേഗം കുറയ്ക്കുമെന്ന് അറിയിച്ചു. കാലാവസ്ഥ വീണ്ടും മോശമാവുകയാണെങ്കിൽ മെട്രോ സർവീസ് നിർത്തിവച്ചേക്കും.


സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

262 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ വിവിധ പ്രദേശങ്ങളിലായ സജ്ജമാക്കിയിട്ടുണ്ട്. ഏഴായിരത്തോളം ആളുകളെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ സേനയും അര്‍ധ സൈനികരേയും വിന്യസിച്ചു. അപകട സാധ്യത കണക്കിലെടുത്ത് നാവിക സേന രണ്ടു കപ്പലുകള്‍ ചെന്നൈ തീരത്തു വിന്യസിച്ചു.

കർശന ജാഗ്രതാ നിർദേശമാണ് തമിഴ്നാട് സർക്കാരും പ്രാദേശിക ഭരണ കൂടവും നൽകിയത്. ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ അരുത്. അവശ്യ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്ത് സൂക്ഷിക്കണം.

ചെന്നൈ ഉള്‍പ്പെടെയുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.

ദുരന്ത നിവാരണ സേനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സേന സജ്ജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  ആന്ധ്രപ്രദേശ്: 0866-2488000, തമിഴ്‌നാട്: 044-28593990

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 044-25619206, 25619511,25384965

വാട്‌സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206

Story by
Read More >>