നാദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത്; പുതുച്ചേരിയിൽ കനത്ത മഴ; കേരളത്തിലും മഴയ്ക്ക് സാധ്യത

കാറ്റ് തമിഴ്നാട് തീരത്തെത്തിയതോടെ പുതുച്ചേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടല്ലൂർ, പുതുച്ചേരി, നാഗപട്ടണം എന്നിവിടങ്ങളിൽ നാലു സെന്റീമീറ്റർ മഴ രേഖപ്പെടുത്തി

നാദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത്; പുതുച്ചേരിയിൽ കനത്ത മഴ; കേരളത്തിലും മഴയ്ക്ക് സാധ്യത

ചെന്നൈ: നാദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തികുറഞ്ഞാണ് പുതുച്ചേരി തീരത്തെത്തിയത്. അതുകൊണ്ടു തന്നെ നാശനഷ്ടമുണ്ടാകാനുള്ള സാധ്യത കുറവാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റ് തമിഴ്നാട് തീരത്തെത്തിയതോടെ പുതുച്ചേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടല്ലൂർ, പുതുച്ചേരി, നാഗപട്ടണം എന്നിവിടങ്ങളിൽ നാലു സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.


നാദ ന്യൂനമർദമായി മാറുന്നതോടെ കേരള , കർണാടക തീരത്തും മഴയ്ക്കും മൂടൽ മഞ്ഞിനും  സാധ്യതയുണ്ടെന്നു കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാദ ചുഴലിക്കാറ്റ് മുന്നറിയിപ്പു വന്നതു മുതൽ അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പുതുച്ചേരിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള കൂടല്ലൂരില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റിയിട്ടുണ്ട്. കൂടല്ലൂരിലെ താഴ്‌ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ നാവിക സേന രണ്ട് കപ്പലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Read More >>