ബാങ്കില്‍ പണമില്ല; അക്രമാസ്‌കതരായ ജനം എടിഎം അടിച്ചുതകര്‍ത്തു

നോട്ടു നിരോധനത്തെ തുടര്‍ന്നു റിസര്‍വ് ബാങ്ക് ഒരു വ്യക്തിക്കു എടിഎം വഴി അനുവദിച്ചിട്ടുള്ള രണ്ടായിരം രൂപയെങ്കിലും നല്‍കണമെന്നായിരുന്നു ഉപഭോക്താക്കളുടെ ആവശ്യം. എന്നാല്‍ ഈ തുകപോലും നല്‍കാനുള്ള പണം ബാങ്കില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ അക്രമത്തിലേക്കു തിരിഞ്ഞത്.

ബാങ്കില്‍ പണമില്ല; അക്രമാസ്‌കതരായ ജനം എടിഎം അടിച്ചുതകര്‍ത്തു

നോട്ടുദുരിതത്തില്‍ വലഞ്ഞ ജനം പശ്ചിമബംഗാളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം അടിച്ചുതകര്‍ത്തു. ബംഗാളിലെ മാള്‍ഡയിലെ റൗട്ട മേഖലയിലാണ് സംഭവം.

നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ആവശ്യപ്പെട്ട പണം നല്‍കാനാകില്ലെന്ന ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ അക്രമാസക്തരായത്. തുടര്‍ന്നു രോഷാകുലരായ ജനങ്ങള്‍ ബാങ്കും എടിഎമ്മും ആക്രമിക്കുകയായിരുന്നു. എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ചിനു നേരേയുള്ള കല്ലേറില്‍ നാശനഷ്ടങ്ങളുണ്ടായി.

നോട്ടു നിരോധനത്തെ തുടര്‍ന്നു റിസര്‍വ് ബാങ്ക് ഒരു വ്യക്തിക്കു എടിഎം വഴി അനുവദിച്ചിട്ടുള്ള രണ്ടായിരം രൂപയെങ്കിലും നല്‍കണമെന്നായിരുന്നു ഉപഭോക്താക്കളുടെ ആവശ്യം. എന്നാല്‍ ഈ തുകപോലും നല്‍കാനുള്ള പണം ബാങ്കില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ അക്രമത്തിലേക്കു തിരിഞ്ഞത്.

ഇതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നു ഒരു മാസം കഴിഞ്ഞുവെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More >>