കൊച്ചിയിൽ 3.75 ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തു

വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ നോട്ട് മാറ്റിവാങ്ങാനെന്ന വ്യാജേന ഒരുകെട്ട് അഞ്ഞുറ് രൂപയുടെ നോട്ടുകൾ നൽകി പുതിയ നോട്ട് വാങ്ങുകയായിരുന്നു.

കൊച്ചിയിൽ 3.75 ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തു

കൊച്ചി: നിരോധിച്ച നോട്ടുകൾക്കു പകരമായി പുതിയ നോട്ടുകൾ മാറ്റി നൽകുന്ന സംഘത്തിൽനിന്നും 37.5 ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തു. ആദായ നകുതി വകുപ്പിന്റെ അന്വേഷണത്തിലാണ് സംഘത്തിൽ നിന്നും പണം പിടിച്ചെടുത്തത്. പിടിയിലായവരിൽ രണ്ടുപേർ മലയാളികളും മൂന്നുപേർ തമിഴ്നാട് സ്വദേശികളുമാണ്.

വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ നോട്ട് മാറ്റിവാങ്ങാനെന്ന വ്യാജേന ഒരുകെട്ട് അഞ്ഞുറ് രൂപയുടെ നോട്ടുകൾ നൽകി പുതിയ നോട്ട് വാങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. പിടിയിലായവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.Read More >>