ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കി

ഹൃദ്രോഗിയായ ചന്ദ് ചികിത്സയ്ക്കായി പണമെടുക്കാനാണ് കഴിഞ്ഞ ദിവസം ബാങ്കില്‍ പോയത്. എന്നാല്‍ തുടര്‍ച്ചയായി അഞ്ചുദിവസവും ബാങ്കില്‍ പോയിട്ടും അയ്യായിരം രൂപപോലും പിന്‍വലിക്കാന്‍ സാധിച്ചില്ല

ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല; സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കിആഗ്ര: ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാതെ ഹൃദ്രോഗിയായ സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കി. ആഗ്ര സ്വദേശി രാകേഷ് ചന്ദാണ് ബാങ്കില്‍ പോയിട്ടും പണം പിന്‍വലിക്കാന്‍ കഴിയാതെ ജീവനൊടുക്കിയത്.

ഹൃദ്രോഗിയായ ചന്ദ് ചികിത്സയ്ക്കായി പണമെടുക്കാനാണ് കഴിഞ്ഞ ദിവസം ബാങ്കില്‍ പോയത്. എന്നാല്‍ തുടര്‍ച്ചയായി അഞ്ചുദിവസവും ബാങ്കില്‍ പോയിട്ടും അയ്യായിരം രൂപപോലും പിന്‍വലിക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് നിരാശനായ ചന്ദ് വിട്ടിലെത്തിയ ശേഷം തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.

1990ല്‍ ബരാമുള്ളയില്‍ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റയാളാണ് രാകേഷ് ചന്ദ്. ആക്രമണത്തില്‍ തീവ്രവാദികള്‍ ചന്ദിന്റെ നെഞ്ചില്‍ അഞ്ചുതവണ വെടിവെച്ചിരുന്നു. തുടര്‍ന്നാണ് ചന്ദിന് ഹൃദയസംബന്ധമായ അസുഖമുണ്ടായത്. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ചന്ദ്.