ക്രിക്കറ്റർ പ്രണവ് ദൻവാഡയ്ക്ക് പോലീസ് മർദ്ദനം; മന്ത്രിയുടെ ഹെലിക്കോപ്റ്റർ താഴെയിറക്കുന്നതു തടസ്സപ്പെടുത്തിയെന്നാരോപണം

മുംബൈ കല്ല്യാണിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലിക്കുകയായിരുന്നു ദൻവാഡയെയും കൂട്ടുകാരും.

ക്രിക്കറ്റർ പ്രണവ് ദൻവാഡയ്ക്ക് പോലീസ് മർദ്ദനം; മന്ത്രിയുടെ ഹെലിക്കോപ്റ്റർ താഴെയിറക്കുന്നതു തടസ്സപ്പെടുത്തിയെന്നാരോപണം

ന്യൂഡല്‍ഹി: മന്ത്രി പ്രകാശ് ജാവദേക്കറുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കുന്നത് തടസ്സപ്പെടുത്തിയെന്നാരോപിച്ച് കൗമാരക്കാരനായ ക്രിക്കറ്റർ പ്രണവ് ദൻവാഡയ്ക്ക് പോലീസ് മർദ്ദനം. സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയ ദൻവാഡയെ പോലീസ് മർദ്ദിച്ചുവെന്നാണ്  കുടുംബത്തിന്റെ പരാതി. സ്കൂൾ ക്രിക്കറ്റിൽ 1009 റൺസെടുത്താണ് ദൻവാഡെ ലോക റിക്കാഡിട്ടത്.

മുംബൈ കല്ല്യാണിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലിക്കുകയായിരുന്നു ദൻവാഡയെയും കൂട്ടുകാരും. ഇതേ ഗ്രൗണ്ടിലാണ് ജാവദേക്കറിന്റെ ഹെലിക്കോപ്റ്റർ ഇറക്കുവാൻ നിശ്ചയിച്ചിരുന്നത്.

പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ദൻവാഡയെ പിതാവെത്തിയതിന് ശേഷമാണ് വിട്ടയച്ചത്.

ലോക ക്രക്കറ്റിൽ സ്കോർ നാലക്കം കടത്തിയ ആദ്യ ക്രിക്കറ്ററാണ് ദൻവാഡെ. മുംബൈ കെസി ഗാന്ധി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ദൻവാഡെയെ ക്രിക്കറ്റ് അസോസിയേഷന്റെ സ്കോളർഷിപ്പ് തേടിയെത്തിയിരുന്നു.

Read More >>