ജയലളിതയുടെ സംസ്‌കാരം ഇന്നു വൈകീട്ട് മറീന ബീച്ചില്‍

4.30 നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എംജിആര്‍ സ്മാരകത്തോടു ചേര്‍ന്നാണ് സംസ്‌കരിക്കുക.

ജയലളിതയുടെ സംസ്‌കാരം ഇന്നു വൈകീട്ട് മറീന ബീച്ചില്‍

ചെന്നൈ: ഇന്നലെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സംസ്‌കാരം ഇന്നു വൈകീട്ട് മറീന ബീച്ചില്‍ നടക്കും. 4.30 നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എംജിആര്‍ സ്മാരകത്തോടു ചേര്‍ന്നാണ് സംസ്‌കരിക്കുക.

ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലും രാജാജി ഹാളിലും പൊതു ദര്‍ശനത്തിനു വെക്കും.

സംസ്‌കാര ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് സംബന്ധിച്ചു ഇതുവരെ തീരുമാനമായില്ല. പ്രധാനമന്ത്രിയുടെ കേന്ദ്ര മന്ത്രിമാരു സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയേക്കും. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>