അഞ്ചേരി ബേബി വധം; വിടുതല്‍ ഹര്‍ജി തള്ളി: മന്ത്രി എംഎം മണി പ്രതിയായി തുടരും

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എകെ ദാമോദരന്‍ എന്നിവരേയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി ഇവരെയും പ്രതി ചേര്‍ത്തത്.

അഞ്ചേരി ബേബി വധം; വിടുതല്‍ ഹര്‍ജി തള്ളി: മന്ത്രി എംഎം മണി പ്രതിയായി തുടരും

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ മണി പ്രതിയായി തുടരും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എകെ ദാമോദരന്‍ എന്നിവരേയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി ഇവരെയും പ്രതി ചേര്‍ത്തത്.

എന്നാൽ പ്രതിപക്ഷം പറയുമ്പോഴേ രാജി വയ്ക്കില്ലെന്ന നിലപാടാണ് എംഎം മണി സ്വീകരിച്ചിരിക്കുന്നത്. തന്നെ മന്ത്രിയാക്കിയത് എൽഡിഎഫാണെന്നും മണി പറഞ്ഞു. മണിയെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കണമെന്നു കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.


1982 ല്‍ എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.അന്ന് പൊലീസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 1988 ല്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു.

തുടര്‍ന്നു 2012 ല്‍ എംഎം മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് പൊലീസ് വീണ്ടും കേസെടുത്തത്.

Read More >>