പീസ് സ്‌കൂളിലെ വിവാദ പാഠപുസ്തകം: പ്രസാധക സ്ഥാപനത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

ദാവൂദ്, സഹിന്‍, സഹീര്‍ എന്നിവരെ മുംബൈയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസാധക സ്ഥാപനത്തിലെ ചുമതലയുള്ളവരാണ് ഇവര്‍. ഈ സ്ഥാപനത്തിലാണ് പുസ്തകം അച്ചടിച്ചത്.

പീസ് സ്‌കൂളിലെ വിവാദ പാഠപുസ്തകം: പ്രസാധക സ്ഥാപനത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവാദ പാഠപുസ്തകം അച്ചടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ദാവൂദ്, സഹിന്‍, സഹീര്‍ എന്നിവരെ മുംബൈയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസാധക സ്ഥാപനത്തിലെ ചുമതലയുള്ളവരാണ് ഇവര്‍. ഈ സ്ഥാപനത്തിലാണ് പുസ്തകം അച്ചടിച്ചത്. എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനു വിധേയരാക്കിയ ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

നിയമവിരുദ്ധ സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയെന്ന പേരിലും സ്‌കൂളിനെതിരെ കേസെടുത്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും എതിരായാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. അതേസമയം, വിവാദമായ പാഠഭാഗം സ്‌കൂളിലെ പാഠപുസ്തകത്തില്‍ കണ്ടെങ്കിലും അത് സ്ഥാപനത്തില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം

Read More >>