ദേഷ്യത്തെ നിയന്ത്രിക്കാം...

കോപം അസ്വസ്ഥതയുമായി വളരെയധികം ബന്ധപെട്ടിരിക്കുന്നു. കോപത്തെ അടക്കാന്‍ ശ്രമിച്ചാല്‍ അത് അസ്വസ്ഥയ്ക്കു കാരണമാകും. വിട്ടുമാറാത്ത അസ്വസ്തത വീണ്ടും കോപം ജ്വലിക്കുവാനും കാരണമാകുന്നു.

ദേഷ്യത്തെ നിയന്ത്രിക്കാം...

മറ്റ് എല്ലാ വികാരങ്ങളെ പോലെയും കോപം (ദേഷ്യം) ആരോഗ്യപരവും സാധാരണവും ആണ്. കോപം ജ്വലിക്കുമ്പോള്‍ നാം മോശം ചിന്തകളില്‍ നിന്നും അകലുന്നു, പക്ഷെ എപ്പോഴും അവ സാധാരണമാകണം എന്നില്ല. കോപം കൈവിട്ടുപോകാന്‍ അനുവദിക്കരുത്. മറ്റുള്ളവരെ ഉപദ്രവിക്കുക മാത്രമല്ല കോപം ചെയ്യുന്നത് അത് നമ്മുക്ക് അസ്വസ്ഥതകളും ശാരിരിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതിനു കാരണമാകുന്നു

കോപം അസ്വസ്ഥതയുമായി വളരെയധികം ബന്ധപെട്ടിരിക്കുന്നു. കോപത്തെ അടക്കാന്‍ ശ്രമിച്ചാല്‍ അത് അസ്വസ്ഥയ്ക്കു കാരണമാകും. വിട്ടുമാറാത്ത അസ്വസ്തത വീണ്ടും കോപം ജ്വലിക്കുവാനും കാരണമാകുന്നു.


നിങ്ങള്‍ക്ക് കോപം അധികമാണ് എന്ന് തോന്നുന്നു എങ്കില്‍ നിങ്ങളുടെ സ്വഭാവം നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തെണ്ടിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനു ഗുണം ചെയ്യുവാനും സാമൂഹിക ബന്ധം മെച്ചപ്പെടുത്താനും സഹായകരമാണ്.

അസ്വസ്ഥനായിരിക്കുമ്പോള്‍ ശരീരത്തില്‍ ദ്രുതഗതിയില്‍ ഹോര്‍മോണ്‍ മാറ്റം സംഭവിക്കുന്നു. ഇത് കോപമുണ്ടാക്കാനുള്ള സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു. പതിവായി ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ഒരു പരിധിവരെ ഹോര്‍മോണുകളുടെ നിയന്ത്രണത്തിനു ശരീരത്തെ സഹായിക്കും.

ശ്വസനവ്യായാമങ്ങള്‍ പതിവാക്കുന്നത് കോപത്തെ നിയന്ത്രിക്കുവാന്‍ നല്ലതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാണയാമ ഒരു മികച്ച കോപനിയന്ത്രണ മാര്‍ഗ്ഗമാണ്.
കൂടാതെ യോഗയും ധ്യാനവും ശീലിക്കുന്നത് മനസ്സിനെ നിയന്ത്രിക്കുവാന്‍ വളരെ നല്ലതാണ്.

അമിതകോപത്തെയും ക്ഷിപ്രകോപത്തെയും നിയന്ത്രിക്കുവാനുള്ള ചില നുറുങ്ങുവിദ്യകള്‍:

  • മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍, നല്ലത് പോലെ തല നനച്ചു ഒന്നു കുളിക്കുക. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഊര്‍ജ്ജം നല്‍കാന്‍ ഈ സ്നാനം സഹായിക്കും.

  • പെട്ടെന്ന് ദേഷ്യം തോന്നുമ്പോള്‍ കഴിയുമെങ്കില്‍ ഒരു ഗ്ലാസ്‌ വെള്ളം പതുക്കെ സിപ് ചെയ്തു കുടിക്കുക. ദേഷ്യത്തിന്‍റെ തീവ്രത കുറയുന്നത് സ്വയം അനുഭവിക്കാന്‍ സാധിക്കും.

  • മനസ്സിനെ അസ്വസ്ഥത ബാധിക്കുമ്പോള്‍, ഏകാന്ത അനുഭവപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒരു യാത്ര പോവുക. സ്വയം മനസിലാക്കാനും, വികാരങ്ങളെ നിയന്ത്രിക്കുവാനും ഈ യാത്രകള്‍ സഹായിക്കും.

  • മനസ്സില്‍ ഒന്നു വച്ചു മറ്റൊന്ന് പെരുമാറാന്‍ ശ്രമിക്കരുത്. ഇത് നിങ്ങള്‍ളെ കൂടുതല്‍ മാനസികസമ്മര്‍ദ്ദത്തിലാക്കും.

  • ജീവിതത്തില്‍ ഉള്ളത് കൊണ്ട് തൃപ്തനായി ജീവിക്കാന്‍ ശ്രമിക്കുക. പൂര്‍ണ്ണതയുള്ള മറ്റൊരാളും ഇല്ലെന്നു തിരിച്ചറിയുക.

Story by