മരട് ക്വട്ടേഷൻ കേസ്; ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിൽ കീഴടങ്ങി

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഐഎൻടിയുസി പ്രവർത്തകനെ മർദ്ദിച്ച് കേസിലെ ഒന്നാം പ്രതിയാണ് ആന്റണി ആശാംപറമ്പിൽ. ഇതിനായി ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചുവെന്നും ഐഎൻടിയുസി പ്രവർത്തകനായ ഷുക്കൂർ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ആന്റണിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സിപിഐഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനും നേരത്തെ പൊലീസിൽ കീഴടങ്ങിയിരുന്നു.

മരട് ക്വട്ടേഷൻ കേസ്; ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിൽ കീഴടങ്ങി

കൊച്ചി: ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന കേണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പൽ കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിയാണ് മരട് നഗരസഭാ വൈസ്ചെയർമാനായ ആൻ്റണിയും  കൂട്ടുപ്രതിയായ നഗരസഭാ കൗൺസില  ജീൻസൺ പീറ്ററും കീഴടങ്ങിയത്. ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും ആന്റണി ആശാംപറമ്പിൽ പറഞ്ഞു.  ഒളിവിൽ പോയിട്ടില്ലെന്നും മുൻകൂർജാമ്യാപേക്ഷ നൽകിയതിനാലാണ് മാറി നിന്നതെന്നും ആന്റണി പറഞ്ഞു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡൻ്റ് ടി ജെ വിനോദിൻ്റെ പ്രതികരണം.


ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയെന്നും രണ്ടു വര്‍ഷത്തോളം ഗുണ്ടകളുടെ പീഡനമുണ്ടായിരുന്നുവെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണി ആശാംപറമ്പിലിനെതിരെയും മരട് നഗരസഭാ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനെതിരേയും പൊലീസ് കേസെടുത്തത്.

ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്   കോടതി തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനായിരുന്നു നിർദ്ദേശം. കേസെടുത്തതിന് പിന്നാലെ ഇരുവരേയും കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ നഗരസഭാ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ആൻ്റണി മാറിയിട്ടില്ല.

കേസിൽ ആന്റണി ആശാന്‍പറമ്പിലാണ്  ഒന്നാം പ്രതി. ഈ കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ഭായി നസീര്‍ അടക്കമുള്ള അഞ്ചു പേരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍, ടിന്റു, പ്രതീഷ്, കുണ്ടന്നൂര്‍ തമ്പി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സിപിഐഎം കളമശ്ശരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ നേരത്തെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘത്തെ ഒതുക്കാന്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വന്നതോടെയാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Read More >>