പഴയ വിമര്‍ശനങ്ങളെ മറക്കാം; സിപിഐഎമ്മിനെ മാതൃകയാക്കി കോണ്‍ഗ്രസ് ടൂറിസം സഹകരണ സംഘത്തിനു രൂപം നല്‍കുന്നു

കെപിസിസി നിർവാഹക സമിതി അംഗമായ മാർട്ടിൻ ജോർജാണ് ടൂറിസം സൊസൈറ്റിയുടെ ചെയർമാൻ. പ്രാദേശിക-ദേശീയ തലങ്ങളിൽ ടൂർ പാക്കേജ് നടപ്പിലാക്കുകയാണ് സൊസൈറ്റിയുടെ പ്രാഥമിക ലക്ഷ്യം

പഴയ വിമര്‍ശനങ്ങളെ മറക്കാം; സിപിഐഎമ്മിനെ മാതൃകയാക്കി കോണ്‍ഗ്രസ് ടൂറിസം സഹകരണ സംഘത്തിനു രൂപം നല്‍കുന്നു

കണ്ണൂർ: സിപിഐഎമ്മിനെ മാതൃകയാക്കി ടൂറിസം മേഖലയിൽ കോൺഗ്രസിന്റെ ടൂറിസം സഹകരണ സംഘം. ടൂറിസം മേഖലയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള നിരവധി സൊസൈറ്റികൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വിസ്മയപാർക്കിനെ കോൺഗ്രസ്സ് നേതാക്കൾ നിരന്തരം വിമർശിച്ചിരുന്നു.

കെപിസിസി നിർവാഹക സമിതി അംഗമായ മാർട്ടിൻ ജോർജാണ് ടൂറിസം സൊസൈറ്റിയുടെ ചെയർമാൻ. പ്രാദേശിക-ദേശീയ തലങ്ങളിൽ ടൂർ പാക്കേജ് നടപ്പിലാക്കുകയാണ് സൊസൈറ്റിയുടെ പ്രാഥമിക ലക്‌ഷ്യം. 'കണ്ണൂർ ദർശൻ' എന്ന പേരിലാണ് പ്രാദേശിക ടൂറിസം യാത്ര സംഘടിപ്പിക്കുക. കണ്ണൂരിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ഉൾപ്പെടുത്തിയുള്ള 'കണ്ണൂർ ദർശൻ' യാത്രക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


വിസ്മയ പാർക്ക്, പാപ്പിനിശ്ശേരിയിലെ കണ്ടൽ പാർക്ക് തുടങ്ങിയ സിപിഐഎം നിയന്ത്രണത്തിലുള്ള ടൂറിസം സംരംഭങ്ങളെ ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ സുധാകരൻ ഉൾപ്പെടെയുള്ളവർ കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനിടെയാണ് കോൺഗ്രസ്സ് നിയന്ത്രണത്തിൽ ടൂറിസം സൊസൈറ്റി ആരംഭിച്ചിരിക്കുന്നത്.

രാഷ്ട്രീയ വിമർശനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സാധ്യതകൾ കൂടി പരിഗണിച്ച് ടൂറിസം മേഖലയിൽ ശ്രദ്ധപതിപ്പിക്കാനാണ് കോൺഗ്രസിലെ പുതിയ തലമുറയുടെ നീക്കം.

Read More >>