ആത്മവിശ്വാസം വിജയത്തിന് അനിവാര്യം

കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസമുണ്ടാകുന്നത്.

ആത്മവിശ്വാസം വിജയത്തിന് അനിവാര്യം

ഒരു ബഹുമുഖപ്രതിഭയ്ക്ക് പോലും ആത്മവിശ്വാസം ഇല്ലെങ്കില്‍ ഒരു കാര്യവും നന്നായി ചെയ്യാന്‍ കഴിയില്ല. അവനവന്‍റെ കഴിവുകളും പോരാഴ്മകളും ശരിയാംവിധം മനസ്സിലാക്കി അവയെ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കുന്നതിലാണ് ജീവിതവിജയം ഉള്ളത്.

സന്തോഷവും സമാധാനവും ഉയര്‍ച്ചയുമുള്ള ജീവിതം നയിക്കുന്നവര്‍ തീര്‍ച്ചയായും ആത്മവിശ്വാസമുള്ളവരാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസമുണ്ടാകുന്നത്.

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴെക്കും ഒരാള്‍ക്ക്‌ ആത്മവിശ്വാസം നേടാന്‍ കഴിയില്ല എന്നുള്ളത് സത്യമാണ്. എങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും


  • മറ്റാരെയും പോലെതന്നെ മൂല്യമുള്ള ഒരു വ്യക്തിയാണ് താനും എന്ന് മനസിലാക്കുക. ആരും പൂര്‍ണ്ണനായി ജനിക്കുന്നില്ല എന്നുള്ളതും ഓര്‍ക്കുക. ഇത് വീഴ്ചകളെ നേരിടാന്‍ സഹായിക്കും.

  • എത്ര ബലഹീനനാണ് എങ്കിലും തനിക്ക് തന്‍റേതായ ശക്തികളുണ്ടെന്ന് മനസ്സിലാക്കുക,സ്വയം വിശ്വസിപ്പിക്കുക.

  • വിജയത്തിന്റെയും നേട്ടങ്ങളുടെയും അമിതാവേശമില്ലാതെ ഇടയ്ക്കിടെ മനസ്സിനെ ഓര്‍മ്മിപ്പിക്കുക.

  • സ്വയം ബഹുമാനിക്കണം.

  • അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ പിശുക്കുകൂടാതെ അവതരിപ്പിക്കുക

  • പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതു പോലെയോ അതിനേക്കാള്‍ മികവോടെയോ ചെയ്യാനാകുമെന്നു വിശ്വസിക്കുക, അതിനായി ശ്രമിക്കുക.

  • ആത്മവിശ്വാസമുണ്ടായാല്‍ എല്ലാമായി എന്ന് ചിന്തിക്കരുത്. ആത്മവിശ്വാസവും വിവേകവുമാണ് വിജയമായി മാറുന്നത്!