നോട്ടുനിരോധനത്തിനുശേഷം വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയത് 70 കോടി രൂപയും 170 കിലോ സ്വര്‍ണവും

വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇത്രത്തോളം പണം പിടികൂടിയത്. പിടിച്ചെടുത്തതില്‍ പുതിയതും പഴയതുമായ നോട്ടുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പുതിയതാണ് കൂടുതലെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നോട്ടുനിരോധനത്തിനുശേഷം വിമാനത്താവളങ്ങളില്‍ നിന്നും പിടികൂടിയത് 70 കോടി രൂപയും 170 കിലോ സ്വര്‍ണവും

മുംബൈ: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു പിടിച്ചെടുത്തത് 70 കോടിയോളം രൂപയും 170 കിലോയോളം സ്വര്‍ണവും. വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇത്രത്തോളം പണം പിടികൂടിയത്.

പിടിച്ചെടുത്തതില്‍ പുതിയതും പഴയതുമായ നോട്ടുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പുതിയതാണ് കൂടുതലെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോട്ടുനിരോധനത്തിനു ശേഷമുള്ള കാലയളവിലാണ് ഇത്രയേറെ പണവും സ്വര്‍ണവും കണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


കണക്കില്‍പ്പെടാത്ത സ്വര്‍ണവും പണവും കരുതിയ യാത്രക്കാരെകുറിച്ച് സിഐഎസ്എഫ് നല്‍കിയ വിവരത്തെ തുടര്‍ന്ന് വിവിധ അന്വേഷണ ഏജന്‍സികളാണ് വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. 'തങ്ങള്‍ നേരിട്ട് ആരെയും പിടികൂടിയിട്ടില്ല. ഭീമമായ തുക കൈയിലുള്ള ആളുകളെ കണ്ടാല്‍ അവരെ പരിശോധിക്കുകയും തുടര്‍ന്ന് അതാതു വകുപ്പുകളെ വിവരം അറിയിക്കുകയുമായിരുന്നു'- ഒപി സിങ് വിശദമാക്കി.

Read More >>