പുത്തന്‍ സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലെത്തിക്കുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

മലയാള സിനിമ ചരിത്രത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ പുലിമുരുകന്റെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് ആന്റി പൈറസി സെല്‍ അന്വേഷണം നടത്തിവരികയായിരുന്നു.

പുത്തന്‍ സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലെത്തിക്കുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍കോയമ്പത്തൂര്‍: പുതിയ സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തിക്കുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ് റോക്കേഴ്സ് വെബ്സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായത്.

ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മലയാള സിനിമ ചരിത്രത്തില്‍ നൂറുകോടി കളക്ഷന്‍ നേടിയ പുലിമുരുകന്റെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് ആന്റി പൈറസി സെല്‍ അന്വേഷണം നടത്തിവരികയായിരുന്നു.


മലയാളം, തമിഴ്, തെലുങ്ക് സിനിമകളായിരുന്നു പ്രധാനമായും ചോര്‍ത്തിയിരുന്നത്. ഇവ റിലീസ് ചെയ്താല്‍ ഉടന്‍ ചോര്‍ത്തി ഇവര്‍ ഇന്റനെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു പതിവ്‌.
ഇതിനായി കോയമ്പത്തൂരില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫീസില്‍ പോലീസ്‌ റെയ്ഡ് നടത്തി. വരുംദിവസങ്ങളില്‍ സംഘത്തിലെ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും ഇവര്‍ക്ക് അന്താരാഷ്ട്ര പൈറസി മാഫിയയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ആന്റി പൈറസി സെല്‍ അറിയിച്ചു.

Read More >>