ചൈനീസ് യുദ്ധക്കപ്പലുകള്‍ തായ്‌വാനു സമീപമെത്തി; യുഎസിനുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തല്‍

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുന്നതിനിടെ അടുത്തിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്വാന്‍ പ്രസിഡന്റ് ടിയാങ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെയുള്ളവ തായ്‌വാനു സമീപത്തേക്കു കടന്നത്.

ചൈനീസ് യുദ്ധക്കപ്പലുകള്‍ തായ്‌വാനു സമീപമെത്തി; യുഎസിനുള്ള മുന്നറിയിപ്പെന്ന് വിലയിരുത്തല്‍

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ ആധിപത്യം സംബന്ധിച്ച് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ചൈനീസ് യുദ്ധക്കപ്പലുകള്‍ തായ്‌വാനു സമീപം എത്തി. ഇത് സാധാരണയുള്ള പരിശീലനത്തിന്റെ ഭാഗമാണെന്ന വാദമാണ് ചൈന ഉന്നയിക്കുന്നതെങ്കിലും യുഎസിനുള്ള മുന്നറിയിപ്പായാണ് ലോകം നോക്കിക്കാണുന്നത്.

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുന്നതിനിടെ അടുത്തിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്‍ പ്രസിഡന്റ് ടിയാങ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെയുള്ളവ തായ്‌വാനു സമീപത്തേക്കു കടന്നത്.

എന്നാല്‍ സ്വയംഭരണം നിലനില്‍ക്കുന്ന തായ്‌വാന്‍ ചൈനയുടെ വാദത്തെ അംഗീകരിക്കുന്നില്ല. തായ്‌വാന്റെ ദക്ഷിണ മുനമ്പില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ അകലെ വരെയാണ് പടക്കപ്പലുകള്‍ എത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ചൈനയുടെ നടപടി അമേരിക്കക്കെതിരായ മുന്നറിയിപ്പാണെന്നായിരുന്നു തായ്‌വാന്‍ പ്രതിപക്ഷ നേതാവ് ജോണി ചിയാംഗിന്റെ പ്രതികരണം.