അമേരിക്കയുടെ അന്തര്‍വാഹിനി ഡ്രോണ്‍ ചൈന പിടിച്ചെടുത്തു

അമേരിക്കന്‍ നാവികസേനയുടെ യുഎസ്എന്‍എസ് ബോഡിച്ച് ആണ് ചൈനയുടെ പിടിയിലായത്.

അമേരിക്കയുടെ അന്തര്‍വാഹിനി ഡ്രോണ്‍ ചൈന പിടിച്ചെടുത്തു

അമേരിക്കയുടെ ജലാന്തര്‍ പര്യവേക്ഷണ കപ്പല്‍ (അന്തര്‍വാഹിനി ഡ്രോണ്‍) ചൈനീസ് യുദ്ധകപ്പല്‍ പിടിച്ചെടുത്തു. തെക്കന്‍ ചൈന കടലിലെ അന്താരാഷ്ട്ര സമുദ്രമേഖലയില്‍നിന്നുമാണ് വെള്ളിയാഴ്ച ചൈന അന്തര്‍വാഹിനി പിടിച്ചെടുത്തത്. അമേരിക്കന്‍ നാവികസേനയുടെ യുഎസ്എന്‍എസ് ബോഡിച്ച് ആണ് ചൈനയുടെ പിടിയിലായത്.

സംഭവത്തില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പ്രതിഷേധം പ്രകടപ്പിച്ചു. സമുദ്രത്തിനടിയിലെ താപനില, ഉപ്പുരസം എന്നിവയെ കുറിച്ചു പഠനം നടത്തുന്ന ഡ്രോണാണ് പിടിച്ചെടുത്തതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. ചൈന പിടിച്ചെടുത്ത അന്തര്‍വാഹിനി ഡ്രോണ്‍ തിരികെ നല്‍കണമെന്നു യുഎസ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

തര്‍ക്കമേഖലയായ തെക്കന്‍ ചൈന കടലില്‍ ചൈന സേനാവിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More >>