ക്യാഷ്‌ലെസ് ഇക്കണോമി എഫക്ട് കംഫര്‍ട്ട് സ്റ്റേഷനിലും; ചില്ലറക്ക് പകരം ഉപഭോക്താവ് നല്‍കിയത് അഞ്ച് രൂപയുടെ ചെക്ക്

പൊതുകക്കൂസില്‍ കാര്യം സാധിക്കാന്‍ പോയ ആള്‍ ചില്ലറക്കു പകരം നല്‍കിയത് അഞ്ച് രൂപയുടെ ചെക്ക്. തമിഴ്‌നാട്ടിലെ മധുരയിലെ ഒരു പൊതു കക്കൂസിലാണ് അഞ്ചുരൂപയുടെ ചെക്ക് ലഭിച്ചത്.

ക്യാഷ്‌ലെസ് ഇക്കണോമി എഫക്ട് കംഫര്‍ട്ട് സ്റ്റേഷനിലും; ചില്ലറക്ക് പകരം ഉപഭോക്താവ് നല്‍കിയത് അഞ്ച് രൂപയുടെ ചെക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാഷ്‌ലെസ് ഇക്കണോമി എഫക്ട് കംഫര്‍ട്ട് സ്റ്റേഷനിലും. പൊതുകക്കൂസില്‍ കാര്യം സാധിക്കാന്‍ പോയ ആള്‍ ചില്ലറക്കു പകരം നല്‍കിയത് അഞ്ച് രൂപയുടെ ചെക്ക്. തമിഴ്‌നാട്ടിലെ മധുരയിലെ ഒരു പൊതു കക്കൂസിലാണ് അഞ്ചുരൂപയുടെ ചെക്ക് ലഭിച്ചത്.

ബിആര്‍എം മുരളീധരന്‍ എന്നയാളാണ് ചെക്കിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചെക്ക് എഴുതി നല്‍കിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


എല്ലാ ഇടപാടുകളും ക്യാഷ്‌ലെസ് ആയി നടത്തണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള പരിഹാസമായാണ് ഈ ചെക്ക് പ്രചരിക്കുന്നത്. പൊതു കക്കൂസില്‍ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പോലും ചെക്ക് ഉപയോഗിക്കുന്ന അള്‍ട്ര മോഡേണ്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉദാഹരണമായി ഇതിനെ കാണാം എന്നുള്ള കമന്റുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്. നവംബര്‍ എട്ടാം തിയ്യതി മുതല്‍ തങ്ങള്‍ ക്യാഷ്‌ലെസ് ആണെന്നും ഒരാള്‍ പറയുന്നു.

എന്തായാലും നോട്ടുനിരോധനം കൊണ്ട് ഇങ്ങനെയുള്ള വലിയ 'പുരോഗതികള്‍' രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായെന്നുവേണം കരുതാന്‍. എന്നാല്‍, ഈ ചെക്ക് വിദ്യയൊന്നും പൊതു കക്കൂസുകളില്‍ ഉപയോഗപ്രദമല്ല. അതിനാല്‍ അവിടേക്കു പോകുന്നവര്‍ ആവശ്യത്തിന് ചില്ലറ കരുതുന്നതു തന്നെയാണ് ബുദ്ധി.

Read More >>