കേന്ദ്രം നോട്ടു നൽകില്ല; പുതുവർഷത്തിൽ ശമ്പളം പ്രതീക്ഷിക്കണ്ട

ശമ്പളം നൽകാൻ മതിയായ നോട്ടു നൽകാനാവില്ലെന്നു റിസർവ് ബാങ്ക് അറിയിച്ചു. 600 കോടി രൂപ നൽകാമെന്നു റിസർവ് ബാങ്ക് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ 1,361 കോടി രൂപയാണ് ശമ്പളവും പെൻഷനും വിതരണം ചെയ്യാനാവശ്യമായ തുക.

കേന്ദ്രം നോട്ടു നൽകില്ല; പുതുവർഷത്തിൽ ശമ്പളം പ്രതീക്ഷിക്കണ്ട

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ ശമ്പള വിതരണം കൃത്യമായി നടത്താൻ കഴിയില്ല. ശമ്പളം നൽകാൻ മതിയായ നോട്ടു നൽകാനാവില്ലെന്നു റിസർവ് ബാങ്ക് അറിയിച്ചു. 600 കോടി രൂപ നൽകാമെന്നു റിസർവ് ബാങ്ക് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ 1,361 കോടി രൂപയാണ് ശമ്പളവും പെൻഷനും വിതരണം ചെയ്യാനാവശ്യമായ തുക.

മൂന്നാം തീയതി മുതൽ 13–ാം തീയതി വരെയാണു കേരളത്തിലെ ശമ്പള വിതരണം. ജനുവരിമാസത്തെ ശമ്പള വിതരണത്തിന് ആവശ്യമായ തുകയുടെ 60% മാത്രമെ വിതരണം ചെയ്യാനാകൂവെന്ന് ആർബിഐ അറിയിച്ചിരുന്നു.


ജനുവരിയിലെ ശമ്പള വിതരണത്തിൽ നിയന്ത്രണം വേണ്ടിവരുമെന്നു ധനകാര്യമന്ത്രി തോമസ് വ്യക്തമാക്കി. 24,000 രൂപ കൃത്യമായി കൊടുക്കാനാവുമോയെന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമുണ്ട് എന്നാൽ ബാങ്കുകളിൽ നോട്ടില്ലെന്ന്  തോമസ് ഐസക് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

19.5 ശതമാനം നികുതിവളർച്ച ഈ സാമ്പത്തിക വർഷം കേരളം ലക്ഷ്യമിട്ടിരുന്നു. എന്നാൽ നോട്ടു നിരോധനം വരുത്തിവച്ച പ്രതിസന്ധി ലക്ഷ്യത്തിൽനിന്നും പിന്നോട്ടടിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞമാസം ശമ്പള ദിനത്തിൽ കൃത്യമായി ശമ്പളം വിതരണം ചെയ്യാൻ നോട്ടു പ്രതിസന്ധിയെത്തുടർന്ന് സർക്കാരിനു കഴിഞ്ഞിരുന്നില്ല. മിക്കയിടത്തും 24,000 രൂപ പോലും വിതരണം ചെയ്യാനായിരുന്നില്ല.

Read More >>