വെളുത്ത ക്രിസ്തുമസിലെ ഒരു അപ്രസക്ത ചോദ്യം- യേശു ക്രിസ്തു കറുത്തവനായി കൂടെ?

യഹൂദന്മാര്‍ എന്ന് അറിയപ്പെടുന്നതിലും ഇസ്രായേല്‍ മക്കള്‍ എന്ന വിശേഷണമാണ് ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെടുന്നത്. ജ്ഞാനിയായ ശലോമോന്‍ രാജാവിന്റെ വാഴ്ചയുടെ കാലത്താണ് ഇസ്രായേല്‍ ജനത ചരിത്രത്തില്‍ കരുത്താര്‍ജ്ജിക്കുന്നത്.

വെളുത്ത ക്രിസ്തുമസിലെ ഒരു അപ്രസക്ത ചോദ്യം- യേശു ക്രിസ്തു കറുത്തവനായി കൂടെ?

എന്തുകൊണ്ടാണു ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി എപ്പോഴും വെളുത്ത സാന്താഅപ്പൂപ്പന്‍ മാത്രം വരുന്നത്? കറുത്ത സാന്തയെ ആരെങ്കിലും എവിടെങ്കിലും കണ്ടിട്ടുണ്ടോ? കരോൾ സംഘങ്ങൾ സമാധാനസന്ദേശവുമായി എത്തുമ്പോഴും മുഖമെങ്കിലും തുടുത്തു വെളുത്ത ഒരു സാന്താ കൂടെ ഉണ്ടാകും.

കറുത്തനിറം സമാധാനപ്രിയരുടേതല്ല എന്ന ന്യായം ഉണ്ടാകാം. ഇനി ഒരു സംശയം. യേശു ക്രിസ്തു കറുത്ത വർഗക്കാരനായിരുന്നോ അതോ വെളുത്തതോ? യഹൂദന്മാരെല്ലാം വെളുത്ത വർഗ്ഗക്കാരായിരുന്നൂ എന്ന് ബൈബിളില്‍ പറയുന്നതായി അറിവില്ല.


യഹൂദന്മാര്‍ എന്ന് അറിയപ്പെടുന്നതിലും ഇസ്രായേല്‍ മക്കള്‍ എന്ന വിശേഷണമാണ് ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെടുന്നത്. ജ്ഞാനിയായ ശലോമോന്‍ രാജാവിന്റെ വാഴ്ചയുടെ കാലത്താണ് ഇസ്രായേല്‍ ജനത ചരിത്രത്തില്‍ കരുത്താര്‍ജ്ജിക്കുന്നത്.

ശലോമോന്‍ രാജാവിനെ കുറിച്ചു കേട്ടറിഞ്ഞ എത്യോപിയയിലെ ഷേബാരാജ്ഞി അദ്ദേഹത്തെ ഇസ്രായേലില്‍ സന്ദര്‍ശിക്കുകയും അവര്‍ പ്രണയത്തിലാകുകയും ചെയ്തു. പിന്നീടു തിരികെ മടങ്ങിയ ഷേബാരാജ്ഞിയ്ക്കു സോളമന്‍ രാജാവില്‍ ഒരു മകന്‍ ജനിക്കുകയും ചെയ്തു.

മെനെലിക്1 രാജകുമാരന്‍ തന്‍റെ യൗവനത്തില്‍ പിതാവിന്‍റെ നാടായ ഇസ്രായേലിലേക്ക് പോയി. തിരികെ പോകുംവഴി പിതാവായ സോളമന്റെ പക്കല്‍ നിന്നും മെനെലിക്1 ന്യായപെട്ടകം എടുത്തുകൊണ്ടു പോയിരുന്നു എന്നും ബൈബിളില്‍ പറയുന്നുണ്ട്.

ബൈബിള്‍ അനുസരിച്ചു ന്യായപെട്ടകം അതിവിശുദ്ധമായ വസ്തുവാണ്. ഇസ്രായേല്‍ ജനതയുടെ അധികാരശക്തിയാണ് ഈ ന്യായപെട്ടകം.

ഷേബാരാജ്ഞിയുടെ മരണത്തോടെ മെനെലിക് 1 എത്യോപ്യയുടെ അധികാരമേറ്റു. അങ്ങനെ യഹൂദമതം ആ രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറുകയും ചെയ്തു.അങ്ങനെ കറുത്തവര്‍ഗ്ഗക്കാരായ ജൂതന്മാരെ ബീറ്റാ ജൂതന്മാര്‍ എന്നാണു ചരിത്രം വിവരിക്കുന്നത്. ശലോമോന്‍ രാജാവിന്‍റെ വംശപരമ്പരയിലാണ് യേശുക്രിസ്തു നൂറ്റാണ്ടുകള്‍ക്കു ശേഷം ജനിക്കുന്നതും.


ഈ വംശപരമ്പരയില്‍ ഒരു പക്ഷെ ഈ ബീറ്റ യഹൂദന്മാരുടെ ഒരു ഏടും ഉണ്ടായിരുന്നിരിക്കാം. പ്രത്യേകിച്ചു ന്യായപെട്ടകം കൈവശം വച്ച ഒരു ജനതയില്‍ അങ്ങനെയും ഒരു അവകാശവാദത്തിനു സാധ്യതയുണ്ടല്ലോ

എന്തുകൊണ്ടാണു ക്രൈസ്തവര്‍ യേശുക്രിസ്തു കറുത്ത വർഗ്ഗക്കാരായ ജൂതന്മാരിൽ പിറന്നില്ല എന്നു വിശ്വസിക്കുന്നത്? യേശു ക്രിസ്തു വെള്ളനിറമുള്ള ജൂതന്മാരില്‍ പിറന്നു എന്നു ബൈബിള്‍ വിശദീകരിക്കാത്ത സാഹചര്യത്തില്‍ ഒരിക്കല്‍ പോലും കറുത്തവര്‍ഗ്ഗത്തില്‍ പിറന്ന ഒരു ലോകരക്ഷകനെ അവര്‍ അവതരിപ്പിക്കുന്നില്ല.

വെസ്റ്റ് ഏഷ്യയിൽ നിന്നും പിറവിയെടുത്ത ക്രൈസ്‌തവമതം ഗ്രീസിൽ ചെന്നപ്പോൾ അതിനു ഫിലോസഫി കൈവന്നു, അവിടെ നിന്നും സഞ്ചരിച്ചു അമേരിക്കയിൽ എത്തിയപ്പോൾ ക്രിസ്ത്യാനിത്വം വലിയ വ്യാപാര ശൃംഗലയായി മാറി. ക്രിസ്തുവിന്റെ ജനനം നമ്മൾ ആവശ്യം പോലെ വെളുപ്പിച്ചു.വൈറ്റ് ക്രിസ്തുമസ് കറുത്തവനിലും ജനിപ്പിച്ചു.

എല്ലാവര്‍ക്കും ഈയുള്ളവന്റെ ക്രിസ്മസ് ആശംസകൾ!