25 കോടി രൂപയുടെ അസാധു നോട്ടുകളുമായി വ്യാപാരി പിടിയില്‍

അസാധു നോട്ടുകള്‍ പുതിയ നോട്ടുകളായി മാറ്റുന്നതിനിടെയാണ് ഇയാള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്.

25 കോടി രൂപയുടെ അസാധു നോട്ടുകളുമായി വ്യാപാരി പിടിയില്‍

പശ്ചിമ ബംഗാളില്‍ 25 കോടി രൂപയുടെ അസാധു നോട്ടുകളുമായി വ്യാപാരി പിടിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് വ്യാപാരിയെ അറസ്റ്റ് ചെയ്തത്. കോല്‍ക്കത്താ സ്വദേശിയായ പരസ്മാല്‍ ലോധയാണ് അറസ്റ്റിലായത്.

അസാധു നോട്ടുകള്‍ പുതിയ നോട്ടുകളായി മാറ്റുന്നതിനിടെയാണ് ഇയാള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. നേരത്തെ, ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്താകമാനം നടത്തിയ 500,1000 രൂപയുടെ പഴയ നോട്ടുകളും ഹവാല ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

Read More >>