വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘത്തിന്റെ ബസ് മറിഞ്ഞ് 39 പേർക്കു പരിക്ക്

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ബസ്സ് അപകടത്തിൽ പരിക്കേറ്റത്.

വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘത്തിന്റെ ബസ് മറിഞ്ഞ് 39 പേർക്കു പരിക്ക്

കോഴിക്കോട്: വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘത്തിന്റെ ബസ് മറിഞ്ഞ് 39 പേർക്കു പരിക്ക്. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് പുലർച്ചെ കൊടുവള്ളി വെണ്ണക്കടവിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്.

പരിക്കേറ്റ 21 പേരെ കൊടുവള്ളി സ്വകാര്യ ആശുപത്രിയിലും. സാരമായി പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

നിയന്ത്രണം വിട്ട ബസ്സ് വൻ ശബ്ദത്തോടെയാണ് മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറയുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂർ നടത്തിയ ശ്രമഫലമായാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

Story by
Read More >>